'അമ്മ'യുടെ താൽകാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റടിച്ച് ജഗദീഷ്
text_fieldsകൊച്ചി: 'അമ്മ'യുടെ താൽകാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ടിരുന്ന കൂട്ടായ്മയിൽ നിന്നാണ് സ്വയം ഒഴിവായത്. താൽകാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി മൂലമാണ് നടൻ കൂട്ടായ്മ വിട്ടതെന്നും റിപ്പോർട്ടുണ്ട്.
ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിരിച്ചുവിട്ട എക്സിക്യുട്ടീവ് അംഗങ്ങൾ താൽകാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.
എന്നാൽ അമ്മയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ജഗദീഷ് തള്ളിയിട്ടുണ്ട്. ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല എന്ന് തോന്നിയതിനാലാണ് വാട്സ് ആപ് ഗ്രൂപ് വിട്ടതെന്നും പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്. താരസംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകാനില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജിവച്ച അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് വാർത്താസമ്മേളനം നടത്തിയത് 'അമ്മ'യില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ജഗദീഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.