നടൻ കാളിദാസ് ജയറാം വിവാഹിതനായി
text_fieldsതൃശൂർ: നടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽവെച്ചാണ് കാളിദാസ് സുഹൃത്തും മോഡലുമായ തരിണി കലിംഗരായർക്ക് താലി ചാർത്തിയത്. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും കുടുംബവും ചടങ്ങിനെത്തിയിരുന്നു.വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രീ വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
'എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തീയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്''–എന്നാണ് പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞത്.ജയറാമിന്റെ ഇഴയ മകൾ മാളവികയുടെ വിവാഹവും ഈ വർഷം നടന്നിരുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന നവനീത് ഗിരീഷ് ആയിരുന്നു വരൻ.
കഴിഞ്ഞ വർഷമാണ് തരിണിയുമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.