Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതോൽക്കുന്നത്...

തോൽക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു; ജീവിതത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ച് നടൻ

text_fields
bookmark_border
Actor Mithun Chakraborty  Opens Up About His  struggling days
cancel
Listen to this Article

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയാവുന്ന പേരാണ് നടൻ മിഥുൻ ചക്രവർത്തിയുടേത്. അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഡാൻസർ കൂടിയാണ്. നടന്റെ ഡിസ്കോ ഡാൻസർ എന്ന ഗാനം ഇന്നും സിനിമ പ്രേമികളെ ഹരം കൊള്ളിക്കുന്നു.

ഇന്ത്യൻ സിനിമയിൽ മിന്നും താരമായി തിളങ്ങിയ മിഥുൻ ചക്രവർത്തിക്ക് ജീവിതത്തിലൊരു ഇരുണ്ട കാലമുണ്ടായിരുന്നു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അന്ന് എല്ലാവർക്കും പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ എനിക്ക് അൽപം കൂടുതലായിരുന്നു. ചില സമയത്ത് ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ലെന്ന് തോന്നി. സ്വയം ജീവനൊടുക്കുന്നതിനെ കുറിച്ചുവരെ ആലോചിച്ചു- മിഥുൻ ചക്രവർത്തി പറഞ്ഞു.

ചില കാരണങ്ങൾ കൊണ്ട് അന്ന് സ്വന്തം നാടായ കെൽക്കത്തക്ക് പോകാൻ കഴിഞ്ഞില്ല. എന്നാൽ എനിക്ക് പറയാനുളളത് ഫൈറ്റ് ചെയ്യാതെ ജീവിതം അവസാനിപ്പിക്കരുതെന്നാണ്. ഞാൻ ജന്മനാ പോരാളിയാണ്. എങ്ങനെ തോൽക്കുമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ എവിടെ നിൽക്കുന്നു - നടൻ കൂട്ടിച്ചേർത്തു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ഇനി വരാനിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mithun Chakraborty
News Summary - Actor Mithun Chakraborty Opens Up About His struggling days
Next Story