Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Siddharth
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതമിഴ്​നാട്​ സർക്കാർ...

തമിഴ്​നാട്​ സർക്കാർ വാഗ്​ദാനം ചെയ്​ത പൊലീസ്​ സംരക്ഷണം നിരസിച്ച്​ നടൻ സിദ്ധാർഥ്​

text_fields
bookmark_border

ചെന്നൈ: ബി.ജെ.പി പ്രവർത്തകരിൽനിന്ന്​ നേരിട്ട ഭീഷണിയെത്തുടർന്ന്​ തമിഴ്​നാട്​ സർക്കാർ വാഗ്​ദാനം ചെയ്​ത പൊലീസ്​ സംരക്ഷണം നിരസിച്ച്​ നടൻ സിദ്ധാർഥ്​.

പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ്​ മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്ന്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

സിദ്ധാർഥിന്‍റെ ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണി സന്ദേശമയക്കുകയാണെന്ന്​ കഴിഞ്ഞദിവസം ട്വീറ്റ്​ ചെയ്​തിരുന്നു.

രണ്ടുദിവസമായി തനിക്കും കുടുംബത്തിനും ​േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന്​ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്​. തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺ​നമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ്​ ലഭിക്കുന്നതെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

'എന്‍റെ ഫോൺനമ്പർ തമിഴ്​നാട്​ ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി. ഞാൻ നിശബ്​ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്​ത്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. ബി.ജെ.പി പ്രവർത്തകരുടെ കമന്‍റുകൾ പങ്കുവെച്ച്​ മറ്റൊരു ട്വീറ്റും സിദ്ധാർഥ്​ കുറിച്ചു.

'നിരവധി സമൂഹമാധ്യമ പോസ്റ്റുകളിൽ ഒരു പോസ്റ്റാണിത്​. തമിഴ്​നാട്​ ബി.ജെ.പി പ്രവർത്തകർ ത​െന്‍റ മൊബൈൽ നമ്പർ കഴിഞ്ഞദിവസം ചോർത്തി ജനങ്ങളോട്​ തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. 'ഇവൻ ഇനിമേല വായ തുറക്ക കൂടാത്​' (ഇവൻ ഇനിയൊരിക്കലും വായ്​ തുറക്കാൻ പാടില്ല). നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം​. ഇത്തരക്കാരെ അതിജീവിക്കു​േമാ?' -​സിദ്ധാർഥ്​ കുറിച്ചു.

കേന്ദ്രസർക്കാറിന്‍റെ ജന​​േ​ദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ്​ സിദ്ധാർഥ്​. കേന്ദ്രസർക്കാർ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്​സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ProtectionSiddharthBJP
News Summary - Actor Siddharth refuses police protection
Next Story