സൗത്ത് ഇന്ത്യയുടെ സ്വര ഭാസ്കറെന്നാണ് ചിലർ തന്നെ വിളിക്കുന്നതെന്ന് സിദ്ധാർഥ്; മറുപടിയുമായി സ്വര
text_fieldsചെന്നൈ: സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കറെന്ന വിശേഷണത്തിനുള്ള നടൻ സിദ്ധാർഥിെൻറ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്ററാട്ടികൾ. നടി സ്വര ഭാസ്കറും മറുപടിയുമായി രംഗത്തെത്തിയതോടെയാണ് സിദ്ധാർഥിെൻറ ട്വീറ്റ് ചർച്ചയായത്.
ഹിന്ദി സംസാരിക്കുന്ന ചിലർ എന്നെ സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കർ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടു. സ്വരഭാസ്കർ ആകുന്നതിൽ സന്തോഷമേയൂള്ളൂ. അവർ അടിപൊളിയാണ് -സിദ്ധാർഥ് കുറിച്ചു.
You are India ka Siddharth and we are soooooo thankful for you! ♥️
— Swara Bhasker (@ReallySwara) May 6, 2021
Also, hey Hottie! 🤓🤓😍😍 https://t.co/u03BsphkF6
നിങ്ങൾ ഇന്ത്യയുടെ സിദ്ധാർഥ് ആണ്. ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഇതിന് സ്വരയുടെ മറുപടി. സ്വരയുടെ മറുപടി കൂടി വന്നതോടെ നിരവധി പേരാണ് ട്വീറ്റിന് കമൻറുമായി രംഗത്തെത്തുന്നത്.
നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്. ഈ കെട്ടകാലത്ത് നിങ്ങളുടെ ശബ്ദം സാധാരക്കാരായ ഞങ്ങൾക്കും ശബ്ദമുയർത്താൻ പ്രചോദനമാണ് -എന്നാണ് ഒരു കമൻറ്. ഞങ്ങളൊരിക്കലും നിങ്ങൾ രണ്ടുപേരെയും മറക്കില്ല എന്നാണ് മറ്റൊരാൾ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.