Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബോളിവുഡ്​ നടൻ സിദ്ധാർഥ ശുക്ല ഹൃദയാഘാതത്തെ തുടർന്ന്​ വിടവാങ്ങി
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡ്​ നടൻ സിദ്ധാർഥ...

ബോളിവുഡ്​ നടൻ സിദ്ധാർഥ ശുക്ല ഹൃദയാഘാതത്തെ തുടർന്ന്​ വിടവാങ്ങി

text_fields
bookmark_border

ന്യൂഡൽഹി: നടനും മോഡലുമായിരുന്ന സിദ്ധാർഥ്​ ശുക്ല വിടവാങ്ങി. 40 വയസ്സായിരുന്നു. 2019ലെ ബിഗ്​ ബോസ്​ സീസൺ 13​ ജേതാവുമായിരുന്ന താരം ഇന്ന്​ രാവിലെയാണ്​ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. ഹൃദയാഘാതത്തെ തുടർന്ന്​ മുംബൈ കൂപർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വരെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ടോക്യോ പാരാലിമ്പിക്​സിൽ സുനിൽ ആന്‍റിലും അവാനി ലേഖരയും മെഡൽ നേടിയതിനെ അഭിനന്ദിച്ചായിരുന്നു അവസാനമായി ട്വീറ്റ്​ ചെയ്​തത്​.

മോഡലിങ്​ രംഗ​ത്ത്​ കരിയർ തുടങ്ങിയ സിദ്ധാർഥ്​ ശുക്ല 2008ലെ ടി.വി പരിപാടിയായ 'ബാബുൽ കാ ആംഘേൻ ഛോട്ടീ നാ'യിൽ നായക വേഷത്തിലെത്തിയാണ്​​ അഭിനയത്തിന്​ തുടക്കമിടുന്നത്​. തുടർന്ന്​, നിരവധി പരമ്പരകളിലൂടെ ടെലിവിഷൻ ലോകത്ത്​ ചിര പ്രതിഷ്​ഠ നേടിയ താരം 'ബാലിക വധു'വിൽ നടി പ്രത്യുഷ ബാനർജിക്കൊപ്പം അഭിനയിച്ച്​ ​്ശ്രദ്ധേയനായി. ബിഗ്​ ബോസ്​ സീസൺ 13നു പുറമെ 'ഖ​ത്രോൻ കെ ഖിലാഡി 7'ലും ജേതാവായിരുന്നു.

ആലിയ ഭട്ടും വരുൺ ധവാനും മുഖ്യറോളിലെത്തിയ 'ഹംപ്​റ്റി ശർമ കി ദുൽഹനിയ', ബിസിനസ്​ ഇൻ ഖസാകിസ്​താൻ' എന്നിവയിലും വേഷമിട്ടു. അന്തരിച്ച ശുക്ലക്ക്​ മാതാവും രണ്ടു സഹോദരിമാരുമുണ്ട്​.

അജയ്​ ദേവ്​ഗൻ, അക്ഷയ്​ കുമാർകപിൽ ശർമ, മാധുരി ദീക്ഷിത്​, ബിപാഷ ബസു, മാധവൻ തുടങ്ങി നിരവധി പ്രമുഖർ സിദ്ധാർഥ ശുക്ലക്ക്​ ആദരാഞ്​ജലികളർപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathActor Sidharth Shukla
News Summary - Actor Sidharth Shukla Dies At 40
Next Story