നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsചെന്നൈ: തമിഴ് നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് താരത്തെ ശനിയാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി 'വെന്തു തനിന്തത് കാട്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലായിരുന്നു ചിമ്പു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് താരത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നിരവധി ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ രോഗമുക്തി ആശംസിച്ചു.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത് കാട്' ടീസർ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. വെലസ് ഫിലിം ഇന്‍റർനാഷനലിന്‍റെ ബാനറിൽ ഇഷാരി കെ. ഗണേഷും അശ്വിൻ കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതമൊരുക്കുന്നത്.
വിണ്ണൈ താണ്ടി വരുവായ, അച്ചം യെൻപത് മടമൈയെട എന്നീ ചിത്രങ്ങൾക്ക് ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് വെന്തു തനിന്തത് കാട്.
ചിമ്പു ഏറ്റവും പുതിയ ചിത്രമായ 'മാനാട്' മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ മാനാട് ടൈം ലൂപ് അടിസ്ഥാനപ്പെടുത്തി എടുത്തതാണ്. എസ്.ജെ. സൂര്യ, കല്ല്യാണി പ്രിയദർശൻ, ഭാരതിരാജ, കരുണാകരൻ, പ്രേംജി അമരൻ എന്നിവരാണ് പ്രധാന താരങ്ങൾ. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.