എന്തുകൊണ്ട് ബ്ലെസിയുടെ ആടുജീവിതം ഉപേക്ഷിച്ചു; മറുപടിയുമായി വിക്രം
text_fieldsബ്ലെസി ചിത്രം ആടുജീവിതം ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് നടൻ വിക്രം. പൃഥ്വിരാജ് നജീബായെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുമ്പോഴാണ് നടന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. നോവലിന്റെ പശ്ചാത്തലം തമിഴ്നാട്ടിൽ വർക്ക് ആകില്ലെന്നും ഗൾഫുമായി നല്ല കണക്ഷനുള്ളത് കേരളത്തിനാണെന്നും നടൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തമിഴ് സിനിമയുടെയും മലയാളത്തിന്റേയും മേക്കിങ് വ്യത്യസ്തമാണെന്നും നടൻ കൂട്ടിച്ചേർത്തു.
'തമിഴിൽ ആടുജീവിതം ആടുജീവിതംചെയ്യാന്‍ ബ്ലെസി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥാപശ്ചാത്തലം കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്. ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ക്ക് മനസിലാകില്ല. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല ബന്ധമാണുള്ളത്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഓര്‍മ വരിക കേരളവുമായുള്ള കണക്ഷനാണ്. ആ കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല'- വിക്രം പറഞ്ഞു.
‘തമിഴ് സിനിമയും മലയാള സിനിമയും മേക്കിങിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്. അവിടെ കിട്ടുന്ന പ്രതിഫലം ഇവിടെ കിട്ടില്ല. കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ പരിമിതിയുണ്ട്. അതുമാത്രമല്ല, എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടുമില്ല' -വിക്രം കൂട്ടിച്ചേർത്തു.
16 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ബ്ലെസി ചിത്രം ആടുജീവിതം തിയറ്ററുകളിലെത്തിയത്. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ആടുജീവിതത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നജീബ് ആയുള്ള പൃഥ്വിയുടെ പ്രകടനം കൈയടി നേടുന്നുണ്ട്. അമല പോളാണ് ചിത്രത്തിലെ നായിക. ആഗോള ബോക്സോഫീസിൽ 50 കോടി നേടി ചിത്രം പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.