ഞാൻ എങ്ങനെ അതിജീവിക്കുമെന്നായിരുന്നു കുടുംബത്തിന്റെ ആശങ്ക; ഇസ്‍ലാം മതം സ്വീകരിച്ചതിനെ കുറിച്ച് നടൻ വിവിയൻ ഡിസേന
text_fieldsഹൈദരാബാദ്: ഇസ്‍ലാം മതം സ്വീകരിച്ചതിനെ കുറിച്ച് മനസുതുറന്ന് പ്രശസ്ത നടൻ വിവിയൻ ഡിസേന. കഴിഞ്ഞ റമദാനിലാണ് ഇസ്‍ലാം സ്വീകരിച്ചതെങ്കിലും അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അഭിമുഖത്തിലാണ് നടൻ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. എല്ലാ വർഷവും റമദാനിൽ താൻ നോമ്പെടുക്കാറുണ്ടെന്നും വിവിയൻ ഡിസേന പറഞ്ഞു. വ്രതാനുഷ്ഠാനം
മനുഷ്യനെ ആത്മീയ പക്വതയിലേക്കെത്തിക്കും. റമാദാനിലായിരുന്നു താൻ ഇസ്‍ലാം മതം സ്വീകരിച്ചത്. അതിനാൽ റമദാൻ ഏറ്റവും പ്രിയപ്പെട്ടതാണ്.
ഇസ്‍ലാമിന്റെ അഞ്ച് പ്രധാന സ്തംഭങ്ങളിൽ ഒന്നാണ് വ്രതാനുഷ്ഠാനം. അസുഖം പോലുള്ള അനുവദനീയമായ ഇളവുകൾ ഒഴിച്ച് റമദാനിൽ എല്ലാ ദിവസവും നോമ്പെടുക്കാറുണ്ട്. വെള്ളവും കാപ്പിയുമില്ലാതെ ജീവിക്കാൻ കഴിയാത്ത തനിക്ക് നോമ്പെടുക്കാൻ പേടിയായിരുന്നു. അങ്ങനെയുള്ള ആൾ 13, 14 മണിക്കൂർ ജലപാനമില്ലാതെ വ്രതം അനുഷ്ഠിക്കുന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ഭുതമായിരുന്നു. ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഇതുവരെയുള്ള നോമ്പ്കാലങ്ങൾ നന്നായി പോയെന്നും വിവിയൻ കൂട്ടിച്ചേർത്തു.
റമദാൻ കാലത്ത് ബഹ്റൈനിൽ കുടുംബത്തോടൊപ്പമാണ് നടൻ ചെലവഴിക്കുക. ഈജിപ്തിൽ നിന്നുള്ള മാധ്യമപ്രവർത്തകയായിരുന്ന നൂറിൻ അലിയാണ് ഭാര്യ. ഇവർക്ക് ഒരു മകളുണ്ട്. വാബ്സ് ദാരാബ്ജിയുമായുള്ള ആദ്യ വിവാഹബന്ധം 2017 ൽ ബന്ധം പിരിഞ്ഞിരുന്നു. 'യെ ഏക് കഹാനി പ്യാർ കി', 'മധുബാല', 'ഓൺലി തും' തുടങ്ങിയ ടി.വി ഡ്രാമകളിൽ വിവിയൻ അഭിനയിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.