നടൻ യൂസുഫ് ഹുസൈൻ കോവിഡ് ബാധിച്ച് മരിച്ചു; വികാരനിർഭര കുറിപ്പുമായി മരുമകൻ ഹൻസൽ മേത്ത
text_fieldsമുംബൈ: നടൻ യൂസുഫ് ഹുസൈൻ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
മരുമകനും സംവിധായകനുമായ ഹൻസൽ മേത്ത മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. വികാരനിർഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2013ൽ രാജ്കുമാർ റാവുവിനെ നായകനാക്കി ഹൻസൽ സംവിധാനം ചെയ്ത 'ഷാഹിദ്' പൂർത്തിയാക്കാനായി ഹുസൈൻ ഏറെ സഹായിച്ചതായും അദ്ദേഹം തനിക്ക് ഭാര്യ പിതാവായിരുന്നില്ല മറിച്ച് സ്വന്തം പിതാവിനെ പോലെയായിരുന്നുവെന്ന് കുറിച്ചു. സിനിമ പൂർത്തീകരിക്കാനായി സ്വന്തം സമ്പാദ്യത്തിലെ വലിയൊരു പങ്ക് തനിക്കായി ചെലവാക്കിയതായി ഹൻസൽ എഴുതി.
ദിൽ ചാഹ്താ ഹേ, രാസ്, ഹസാറോം ക്വാഹിഷേൻ ഏസി, കാക്കി, വിവാഹ്, ഷാഹിദ്, ഒ.എം.ജി, കൃഷ് 3, വിശ്വരൂപം 2, റായീസ്, ദബംഗ് 3 എന്നിവയാണ് സുപ്രധാന ചിത്രങ്ങൾ. അഭിനേതാക്കളായ അഭിഷേക് ബച്ചൻ, മനോജ് ബാജ്പേയി, പൂജ ഭട്ട് എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.