മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു, ബലാത്സംഗ ഭീഷണിയും -പരാതിയുമായി ബംഗാളി നടി
text_fieldsകൊൽക്കത്ത: സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി വരുന്നതായി ബംഗാളി നടിയുടെ പരാതി. സംഭവത്തിൽ നടി കൊൽക്കത്ത സൈബർ ക്രൈം െപാലീസിൽ പരാതി നൽകി.
നടിയുടെ പരാതിയിൽ ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തന്‍റെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്ക് നിരവധി ബലാത്സംഗ ഭീഷണി ലഭിച്ചു. പൊലീസിനോട് പറഞ്ഞപ്പോൾ അവഗണിക്കാനായിരുന്നു മറുപടി. ഇപ്പോൾ ഉപദ്രവം കൂടിവരുന്നു. എനിക്ക് ജീവനിൽ ഭയമുണ്ട്' -നടി പറഞ്ഞു.
ഭീഷണി സന്ദേശം അയക്കുന്ന ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുേമ്പാൾ മറ്റൊരു അക്കൗണ്ടിൽനിന്ന് ചിത്രങ്ങളും ഭീഷണികളും വരും. എന്‍റെ അമ്മക്കും സുഹൃത്തുക്കൾക്കുമെല്ലാം അവർ മോർഫ് ചെയ്ത ചിത്രങ്ങൾ അയക്കുന്നുണ്ട്' -അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് -ബി.ജെ.പി നേതാക്കൾ ഏറ്റുമുട്ടി. തൃണമൂൽ സർക്കാറിന് കീഴിൽ പൊലീസ് നിഷ്ക്രിയമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ ബംഗാളിൽ മാത്രമല്ല ലോകമെമ്പാടും നടക്കുന്നയൊന്നായിരുന്നു തൃണമൂൽ മന്ത്രി സുജിത് ബോസിന്‍റെ പ്രതികരണം. പശ്ചിമബംഗാൾ െപാലീസ് ഇതിൽ കാര്യക്ഷമമായ അന്വേഷണം നടത്തും. അതിൽ പാർട്ടി വ്യത്യാസമില്ല. ബാക്കി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സുജിത് ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.