തലപൊളിയുന്ന വേദനയാണ്, ആദ്യം ചുമയായിരുന്നു; പിന്നെയത് ശ്വാസം മുട്ടലായി -ഗ്രേസ് ആന്റണി
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇപ്പോഴിതാ പുക മൂലം തനിക്കും കുടുംബത്തിനുമുണ്ടായ ആരോഗ്യപ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗ്രേസ് ആന്റണി.
കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണെന്നും തനിക്കും കുടുംബാംഗങ്ങൾക്കും തലവേദനയും ശ്വാസം മുട്ടലും ചുമയും തുടങ്ങിയെന്നും ഗ്രേസ് ഫേസ്ബുക്കിൽ കുറിച്ചു. തീയണക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുതെന്നും താരം പറയുന്നു.
'കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ.ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാൻ എന്റെ അവസ്ഥ പറയാം.പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്
അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ.ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ" ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.–ഗ്രേസ് ആന്റണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.