രോഗം കടുത്തതോടെ അമേരിക്കയിലേക്ക് പോയി; ശരീരത്തിന്റെ 70 ശതമാനവും വെളളയാണ്; മംമ്ത
text_fieldsകാൻസർ അതിജീവിച്ച മംമ്ത മറ്റൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വിറ്റിലിഗോ അല്ലെങ്കിൽ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം ബാധിച്ചിരിക്കുകയാണ്. മംമ്ത തന്നെയാണ് അസുഖവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
കഴിഞ്ഞ മൂന്ന് മാസങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. അസുഖം കടുത്തതോടെ നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് പോയി. ഇപ്പോൾ ശരീരത്തിന്റെ 70 ശതമാനവും വെളളയാണ്. ബ്രൗൺ നിറത്തിലുള്ള മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും നടി പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗം കടുത്തതോടെ ഞാൻ അമേരിക്കയിലേക്ക് പോയി. അവിടെ എത്തിയതോടെ രോഗം പോലും മറന്നു. മേക്കപ്പ് ഇടാതെ പുറത്ത് പോയി. സ്വാതന്ത്ര്യത്തോടെ ജീവിച്ചു. നാട്ടിൽ വന്നതിന് ശേഷം പമ്പിൽ എണ്ണയടിക്കാൻ പോയി. എന്നെ കണ്ടതും ഒരാൾ അയ്യോ ചേച്ചി കഴുത്തിലും മുഖത്തും എന്തുപ്പറ്റി. വല്ല അപകടവും സംഭവിച്ചതാണോ എന്ന്. അപ്പോഴാണ് മേക്കപ്പിടാതെയാണ് പുറത്ത് വന്നതെന്ന് ഓർമ വന്നത്. അതോടെ തലയിൽ പത്ത് കിലോയുടെ ഭാരം കയറിയത് പോലെയായി- മംമ്ത പറഞ്ഞു.
ഏകദേശം 9 മാസത്തിന് ശേഷമാണ് രോഗവിവരം അച്ഛനോടും അമ്മയോടും പറയുന്നത്. അവർക്ക് അത് പെട്ടെന്ന് സഹിക്കാൻ കഴിഞ്ഞില്ല. പുറത്തുള്ളവരിൽ നിന്ന് ഒളിച്ചുവെച്ച് അവസാനം സ്വയം ഒളിക്കാൻ തുടങ്ങി. ആ പഴയ കരുത്തുള്ള മംമ്തയെ നഷ്ടമായി- താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.