ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് പുരട്ടി; ഭർതൃ വീട്ടിലെ ആചാരത്തെ കുറിച്ച് നിത്യ ദാസ്
text_fieldsഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്.
അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭർത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയിൽ തീർഥം പോലെ എന്തോ കൈയിൽ തന്നു. തീർഥമാണെന്ന് കരുതി ഞാൻ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകൾക്കും നൽകി. എന്നാൽ അതിൽ ഉപ്പ് രസമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു.
പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്- നിത്യ ദാസ് പറഞ്ഞു.
എന്നാൽ ഞങ്ങൾക്ക് നൽകിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും താരം കൂട്ടിച്ചേർത്തു.
ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.