ഫോട്ടോ സൂം ചെയ്ത് അനാവശ്യ രീതിയിൽ പ്രചരിപ്പിച്ചു; സമൂഹ മാധ്യമ അക്കൗണ്ട് പൂട്ടിച്ച് നടി പാർവതി
text_fieldsഫോട്ടോ സൂം ചെയ്ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിന്‍റെ അക്കൗണ്ട് പൂട്ടിച്ച് അവതാരികയും നടിയുമായ പാര്‍വതി ആര്‍.കൃഷ്ണ.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ നടത്തിയ ബീച്ച് ഫോട്ടോഷൂട്ട് വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ മോശമായി രീതിയിൽ ഉപയോഗിച്ച ഓൺലൈൻ ചാനലിന്റെ അക്കൗണ്ടാണ് തരാം പൂട്ടിച്ചത്.
പാർവതിയുടെ ബീച്ച് ഫോട്ടോസ് പകർത്തിയ രേഷ്മ എന്ന ഫോട്ടോഗ്രാഫർ കഴിഞ്ഞദിവസമായിരുന്നു അതിന്റെ ബിടിഎസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇതിന്റെ വൈഡ് ഷോട്ടിൽ താരത്തിനെ സൂം ചെയ്ത് അനാവശ്യ രീതിയിൽ ചാനലിലും മറ്റ് പേജുകളിലും പോസ്റ്റ് ചെയ്തിരുന്നു.
തരം തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോയില്‍ അറിയിച്ചത്. ആവശ്യമില്ലാതെ തന്‍റെ വിഡിയോയോ ഫോട്ടോയോ പോസ്റ്റ് ചെയ്താല്‍ പണി കിട്ടുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറഞ്ഞു.
"ഇങ്ങനെയുള്ള വിഷയങ്ങളിൽ ബാക്കിയുള്ളവർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വിഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ടുപോകും. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിരു കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും" - പാർവതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.