തിരക്കേറിയ റോഡിലൂടെ ട്രക്ക് ഓടിച്ച് നടി പ്രവീണ; കൈയ്യടിച്ച് ആരാധകർ
text_fieldsമലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് പ്രവീണ. സിനിമക്കൊപ്പം സീരിയലിലും സജീവമായ താരത്തിന് കുടുംബേപ്രക്ഷകരടക്കം ഒരുപാട് ആരാധകരുണ്ട്. നടിയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ആറുചക്രവാഹനം കൂളായി ഓടിച്ച് പോകുന്ന പ്രവീണയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 'കൊച്ചു കൊച്ചു വല്യകാര്യങ്ങൾ' എന്ന നടിയുടെ സ്വന്തം യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 19നാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
അവരുടെ സ്വതസിദ്ധമായ സംസാരശൈലികൊണ്ടും വാഹനവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെക്കുന്നത് വഴിയും വിഡിയോ ആളുകൾ ഏറ്റെടുത്തു. ഇതിനോടകം 2.8 ലക്ഷം കാഴ്ചക്കാരെ വിഡിയോക്ക് ലഭിച്ചു കഴിഞ്ഞു.
കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് നല്ല സ്റ്റൈലായിട്ടായിരുന്നു യാത്ര. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും നടി പറയുന്നു. 2013 ഓണക്കാലത്ത് വാങ്ങിയ മഹീന്ദ്രയുടെ ലോഡ്കിങ്ങിലായിരുന്നു പ്രവീണയുടെ സവാരി.
ഭാരവാഹനങ്ങൾ സൈഡ് കൊടുക്കാത്തത് കാരണം വഴക്ക് ഉണ്ടാക്കുന്നവർ ഡ്രൈവർമാരുടെ അവസ്ഥ മനസിലാകാത്തതുകൊണ്ടാണെന്നാണ് അവർ വിശദീകരിക്കുന്നുണ്ട്. വണ്ടിയുടെ ടെക്നിക്കൽ വശങ്ങൾ, മെയിൻറനൻസ് കാര്യങ്ങൾ, മൈലേജ്, ഒാടിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പ്രവീണ വിഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.
6 വീൽ ഗുഡ്സ് വാഹനങ്ങൾ ഓടിക്കുന്ന സ്ത്രീകളെ കാണുേമ്പാൾ തനിക്ക് ഏറെ സ്നേഹവും ബഹുമാനവും തോന്നിയിട്ടുണ്ടെന്നും ഇത് തെൻറ ഭാഗ്യ വാഹനമാണെന്നും പറഞ്ഞ് അവസാനിപ്പിക്കുകയാണ് പ്രവീണ. നാഷനല്‍ ബാങ്ക് ഓഫ് ദുബൈയിൽ ഉദ്യോഗസ്ഥനായ പ്രമോദ് ആണ് ഭര്‍ത്താവ്. മകൾ ഗൗരി.
കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴ്, തെലുഗു ഭാഷകളിലും തിളങ്ങിയിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് റീലിങ്ങിനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.