ദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി ഓർക്കുന്നില്ല -സാമന്ത
text_fieldsദിലീപ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി ഓർക്കുന്നില്ലെന്ന് നടി സാമന്ത. ഒരുപാടു ചിത്രങ്ങളുടെ ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും റിജക്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രചരണഭാഗമായി കൊച്ചിയിൽ നടന്ന പ്രസ്മീറ്റിൽ പറഞ്ഞു.
അന്ന് ദിലീപ് ചിത്രത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, ഇന്ന് ശാകുന്തളത്തിന്റെ പ്രൊമോഷനായി കേരളത്തില്‍ നില്‍ക്കുന്നു, പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.
കരിയറിന്റ തുടക്കകാലത്ത് ഒരുപാടു ഓഡിഷനുകളിൽ നിന്ന് റിജക്ട് ആയിട്ടുണ്ട്. എന്നാൽ അതൊക്കെ മറുന്നു പോയി. അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതായി ഓർക്കുന്നുണ്ട്- സാമന്ത പറഞ്ഞു.
മലയാളി താരങ്ങൾക്കൊപ്പമുള്ള സിനിമാ അനുഭവവും താരം പങ്കുവെച്ചു. 'സ്കൂളിൽ പോകുന്നത് പോലെയാണ് തോന്നുന്നത്. സാധാരണ അടുത്ത സീനിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ സാധിക്കും. എന്നാൽ മലയാളി താരങ്ങളുടെ കാര്യത്തിൽ സർപ്രൈസുകൾ സംഭവിക്കാറുണ്ട്. നമ്മൾ വിചാരിച്ചത് ആയിരിക്കില്ല ചെയ്യുക. മിക്ക മലയാളി താരങ്ങളുടെ അഭിനയത്തില്‍ ആ എഡ്ജുണ്ട്. അത് വളരെ ഇന്‍സ്‌പൈറിങ്ങാണ്’ -സാമന്ത പറഞ്ഞു.
ദിലീപ് ചിത്രമായ ക്രേസി ഗോപാലനില്‍ നായിക ആകേണ്ടിയിരുന്നത് സാമന്ത ആയിരുന്നുവെന്നും പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നും സോഷ്യൽമീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.