ആദിത്യ പഞ്ചോളിയുടെ മകൾക്ക് പകരം കങ്കണ നായികയായി; ഇതിനെക്കുറിച്ച് സംസാരിക്കാറില്ലെന്ന് സറീന വഹാബ്
text_fields1986 ആണ് നടി സറീന വഹാബും ആദിത്യ പഞ്ചോളിയും വിവാഹിതരാവുന്നത്. കലങ്ക് കാ ടിക എന്ന എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ബോളിവുഡിൽ ദീർഘകാലബന്ധം നയിക്കുന്ന ചുരുക്കം ദമ്പതിമാരുടെ പട്ടികയിലാണ് ഇരുവരും.
സറീന വഹാബുമായുള്ള വിവാഹ ശേഷവും ഗോസിപ്പ് കോളങ്ങളിൽ ആദിത്യ പഞ്ചോളി ചർച്ചയായിരുന്നു. നടിമാരായ കങ്കണ, പൂജ ബേദി എന്നിവരുടെ പേരിനൊപ്പം ആദിത്യയുടെ പേര് ഇടംപിടിച്ചിരുന്നു.2004 ആണ് പുതുമുഖമായെത്തിയ കങ്കണയും ആദിത്യയും ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചത്. കങ്കണയെ ബോളിവുഡിലേക്ക് കൈപിടിച്ചുയർത്തിയത് ആദിത്യ പഞ്ചോളിയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി വേർപിരിഞ്ഞു.
ആദിത്യ പഞ്ചോളിയുടെ മകൾ സന പഞ്ചോളിയെ കാസ്റ്റ് ചെയ്ത ചിത്രമായ ഷകലക ബൂം ബൂമിൽ കങ്കണ നായികയായി എത്തി. ഇപ്പോഴിതാ മകൾക്ക് ആ ചിത്രം നഷ്ടമായതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സറീന വഹാബ്. മകൾക്ക് ഫാഷൻ വസ്ത്രങ്ങൾ ധരിക്കാനോ നടിയാകാനോ ആഗ്രഹമില്ലായിരുന്നെന്നും അതുകൊണ്ടാണ് ആ റോൾ മറ്റൊരാളിലേക്ക് പോയതെന്നും സറീന പറഞ്ഞു.
' മകൾ സന ഒരിക്കലും ഒരു നടിയാകാൻ ആഗ്രഹിച്ചിരുന്നില്ല. അത് അവളുടെ വിഷയമായിരുന്നില്ല. ഞാൻ നിർബന്ധിച്ചാലും എനിക്ക് അത് പറ്റില്ലെന്ന് പറയുമായിരുന്നു. ഒന്നാമത് ഫാഷൻ വസ്ത്രങ്ങൾ ധരിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല. സ്ലീവ്ലെസ് ടോപ്പുകളോ മറ്റ് ചെറിയ വസ്ത്രങ്ങളോ ധരിക്കില്ല. കഴുത്ത് ഇറക്കമുള്ള വസ്ത്രം ധരിക്കാനായി അവൾക്ക് കൊടുത്തു. അവൾ ഓടി മുറിയിൽ കയറി. വാതിൽ പോലും തുറക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ ആ വേഷം മറ്റൊരാളിലേക്ക് പോയി. ഇപ്പോഴും മകൾ അധികം സ്റ്റൈലീഷായിട്ടുള്ള വസ്ത്രം ധരിക്കില്ല. അവൾക്ക് നടിയാകാൻ യാതൊരു താൽപര്യവുമില്ല ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കാറുപോലുമില്ല- സറീന വഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.