സോനം കപൂറിന്റെ ഉപദേശം; മാതൃത്വത്തിന്റെ മാറ്റങ്ങൾ സ്വയം അംഗീകരിക്കൂ, നോർമലാകൂ
text_fields‘‘അമ്മയായശേഷം പഴയ സ്റ്റൈലിലേക്ക് എളുപ്പം മടങ്ങിവരാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, അമ്മയെന്ന നിങ്ങളുടെ പുതിയ പദവി മനസ്സും ശരീരവും സ്വീകരിച്ചാലേ തിരിച്ചുപോക്ക് എളുപ്പമാകൂ’’ -പറയുന്നത് ബോളിവുഡ് ഫാഷൻ രാജ്ഞിയും നടിയുമായ സോനം കപൂർ.
പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ഫാഷൻ സ്റ്റൈലുമായി ബോളിവുഡ് വാഴുന്ന സോനം കപൂറിനോളം ഇക്കാര്യം മറ്റാര് പറയാൻ അല്ലേ? മാതൃത്വം ശാരീരികമായും മാനസികമായും സ്ത്രീകളെ മാറ്റിയെഴുതുമെന്നാണ്, 2022ൽ ‘വായു’വിന് ജന്മം നൽകിയ സോനം പറയുന്നത്. ‘‘സത്യം പറഞ്ഞാൽ, ഞാൻ ഏറെ സംഘർഷത്തിലായിരുന്നു. കുഞ്ഞിൽ ഏറെ മുഴുകുന്ന ഒരാളാണ് നിങ്ങളെങ്കിൽ ശരീര സംരക്ഷണത്തിനെ സംബന്ധിച്ചൊന്നും നിങ്ങൾ ചിന്തിക്കുകയേ ഇല്ല. പുതിയ നിങ്ങളെ ആദ്യം നിങ്ങൾ തന്നെ സ്വീകരിച്ചാലേ മടങ്ങിപ്പോക്കിന് തുടക്കമാകൂ.’’ -സോനം വിശദീകരിക്കുന്നു.
16ാം വയസ്സിലെയും 25ാം വയസ്സിലെയും സോനം ഇനിയുണ്ടാവില്ലെന്നും 38 വയസ്സായെന്നും മനസ്സിലാക്കലായിരുന്നു ആദ്യം. ശേഷം, അതിനനുസരിച്ച വേഷം തിരഞ്ഞെടുക്കാൻ തുടങ്ങി. ശരീര മാറ്റങ്ങൾ പുറംലോകത്തോടു കുറച്ചൊക്കെ മറച്ചുവെക്കാൻ പറ്റുമെങ്കിലും സ്വന്തത്തിൽനിന്ന് മറയ്ക്കാൻ പറ്റില്ല. അതുകൊണ്ട് എല്ലാം ഒളിച്ചുവെക്കണമെന്ന് ചിന്തിക്കാതിരിക്കുക. ഇപ്പോഴത്തെ ശരീരത്തെഅംഗീകരിക്കുക, വർക്കൗട്ട് ചെയ്യുക, ഭക്ഷണത്തിൽ ശ്രദ്ധിക്കുക -സോനം ഉപദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.