കോടികൾ വിലമതിക്കുന്ന വില്ല വാങ്ങിയിട്ട് മാസങ്ങൾ! അനുഷ്കയും കോഹ്‌ലിയും വാടക വീട്ടിലേക്ക്
text_fieldsവാർത്തകളിലെ സ്ഥിര സാന്നിധ്യമാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ ഇരുവരും ജുഹുവിലെ പുതിയ വാടക വീട്ടിലേക്ക് താമസം മാറുകയാണ്. ബോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിന്റെ പ്രതിമാസ വാടക 2.76 ലക്ഷം രൂപയാണ്. മുൻ ക്രിക്കറ്റ് താരമായ സമർജിത് സിങ് ഗെയ്‌ക്‌വാദിന്റെ ഉടമസ്ഥതയിലുള്ളതാണ് അപ്പാർട്ട്‌മെന്റ്.
ഈ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അനുഷ്‌കയും വിരാടും അലിബാഗിൽ ഫാം ഹൗസ് വാങ്ങിയിരുന്നു. മണ്ട്‌വ ജെട്ടിയിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെ അലിബാഗിലെ ആവാസ് ഗ്രാമത്തിലാണ് 4BHK വില്ല സ്ഥിതി ചെയ്യുന്നത്. ഇതിൽ നാല് കിടപ്പുമുറികൾ, കാർ ഗാരേജുകൾ, നാല് ബാത്ത് റൂം, ഒരു ടെറസ്, ഔട്ട്‌ഡോർ ഡൈനിംഗ്, പൂൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഔട്ട്‌ഡോർ ഓപ്പൺ സ്പേസ് എന്നിവ ഉൾപ്പെടുന്നു. ഏകദേശം 19.24 കോടി രൂപയാണ് വില്ലയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.