Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമകൾ ആരാധ്യ എപ്പോഴും...

മകൾ ആരാധ്യ എപ്പോഴും കൂടെയുണ്ടല്ലോ? ചോദ്യത്തിന് ഐശ്വര്യയുടെ ഉഗ്രൻ മറുപടി

text_fields
bookmark_border
Aishwarya Rai Bachchan’s epic reply to a reporter who asked about Aaradhya always being with her
cancel

സിനിമയിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ സജീവമാണ് ഐശ്വര്യ റായ്. മകൾ ആരാധ്യക്കൊപ്പമാണ് പൊതുവേദികളിൽ നടി എത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അമ്മക്കൊപ്പം ഫാഷൻ വീക്കുകളിലും പുരസ്കാരദാന ചടങ്ങുകളിലും എത്തുന്നത് ആരാധ്യയുടെ സ്കൂൾ വിദ്യാഭ്യാസത്തെ തകർക്കുമെന്നും കുട്ടിയുടെ ഭാവിയെ ഇതു ബാധിക്കുമെന്നൊക്കെയാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ ആരാധകരുടെ വിമർശനങ്ങൾക്ക് ഐശ്വര്യ തന്നെ മറുപടി നൽകിയിരിക്കുകയാണ്.അബുദാബിയിൽ നടക്കുന്ന ഐഐഎഫ്എ അവാർഡ് നിശയിലാണ് മകൾ തനിക്കൊപ്പം പൊതുപരിപാടിയിൽ എത്തുന്നതിനെക്കുറിച്ച് നടി പറഞ്ഞത്. ഒരു മാധ്യമ പ്രവർത്തന്റെ ചോദ്യത്തിനായിരുന്നു മറുപടി.

'ആരാധ്യ എപ്പോഴും കൂടെയുണ്ട്. ഇതിനോടകം താങ്കളിൽ നിന്ന് മികച്ചത് പഠിച്ചു കാണുമല്ലോ'' എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.'ഓഹ്, അവൾ എന്റെ മകളാണ്. അവൾ എപ്പോഴും എന്റെ കൂടെ തന്നെയുണ്ട്'- ഐശ്വര്യ നർമം കലർത്തി മറുപടി നൽകി.

ഐഐഎഫ്എ അവാര്‍ഡ് നിശയിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിക്കാനാണ് ഐശ്വര്യ മകൾ ആരാധ്യക്കൊപ്പം എത്തിയത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടി കൊടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Rai Bachchan
News Summary - Aishwarya Rai Bachchan’s epic reply to a reporter who asked about Aaradhya always being with her
Next Story