ഐശ്വര്യ റായിയെയും മകളെയും വളഞ്ഞ് ജനങ്ങൾ; ആരാധ്യയോട് ഓടി കാറിൽ കയറാൻ പറഞ്ഞ് നടി- വിഡിയോ
text_fieldsഅമ്മ ബൃന്ദ റായിക്കും മകൾ ആരാധ്യക്കുമൊപ്പമാണ് നടി ഐശ്വര്യ റായി ഇക്കുറി വിനായക ചതുർഥി പൂജക്കായെത്തിയത്. മുംബൈയിലെ കിങ്സ് സർക്കിളിലുള്ള ഗൗഡ് സരസ്വത് ബ്രാഹ്മിൻ (ജിഎസ്ബി) സേവാ മണ്ഡപത്തിലായിരുന്നു നടി അമ്മക്കും മകൾക്കുമൊപ്പം എത്തിയത്. ജനകൂട്ടത്തിന് നടുവിലൂടെ സുരക്ഷ ജീവനക്കാരുടെ സഹായത്തോടെയാണ് താരം ദർശനത്തിനായി അകത്ത് പ്രവേശിച്ചത്. കനത്ത സുരക്ഷവലയത്തിലാണ് തിരിച്ച് മണ്ഡപത്തൽ നിന്ന് പുറത്ത് ഇറങ്ങിയത്. ദർശനത്തിന് ശേഷം ജനക്കൂട്ടത്തിനിടയിൽ കൂടി പുറത്തേക്ക് പോകുന്ന ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
തങ്ങളുടെ പ്രയപ്പെട്ട താരത്തിനെ തൊട്ട് അരുകിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. പിങ്ക് ദുപ്പട്ടയോടു കൂടിയ സൽവാർ സ്യൂട്ടായിരുന്നു ഐശ്വര്യ ധരിച്ചത്. ജനകൂട്ടത്തിന് ഇടയിൽ നിന്ന് മകളോട് വേഗം പോയി കാറിൽ കയറാനും ഐശ്വര്യ പറയുന്നുണ്ട്. ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ ഇവർക്കൊപ്പമില്ലായിരുന്നു. വിഡിയോ വൈറലായതോടെ ജൂനിയർ ബച്ചൻ എവിടെയെന്ന് ആരാധകർ സോഷ്യൽമീഡിയയിലൂടെ ചോദിക്കുന്നുണ്ട്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന് ശേഷം ഐശ്വര്യ സിനിമയിൽ അഭിനയിച്ചിട്ടില്ല. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പച്ചത്. പൊന്നിയിൻ സെൽവന്റെ ആദ്യഭാഗത്തും ഐശ്വര്യയുണ്ടായിരുന്നു. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ല ഐശ്വര്യ റായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.