അഭിഷേക് ബച്ചൻ വളരെ രസകരമായ വ്യക്തിയാണ്; എന്നാൽ വിപരീതമാണ് ഐശ്വര്യ- തന്നാസ് ഇറാനി
text_fieldsഅഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്കുമൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ച് നടി തന്നാസ് ഇറാനി. അഭിഷേകിൽ നിന്ന് വളരെ വ്യത്യസ്തയാണ് ഐശ്വര്യയെന്നും സെറ്റിൽ വളരെ സീരിയസ് ആണെന്നന്നും നടി പറഞ്ഞു.
'ഐശ്വര്യ റായിക്കും അഭിഷേക് ബച്ചനുമൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. വളരെ രസകരമായ വ്യക്തിയാണ് അഭിഷേക്. സെറ്റിൽ തമാശയൊപ്പിക്കുകയൊക്കെ ചെയ്യും. എന്നാൽ ഐശ്വര്യ ഇതിൽ നിന്ന് വളരെ വ്യത്യാസമാണ്. സെറ്റിൽ വളരെ സീരിയസാണ്. അതിമനോഹരിയാണ്. അവരോടൊപ്പം സമയം ചിലവഴിച്ചതിന് ശേഷം ഞാൻ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം എനിക്ക് ബോധം പോകും. കാരണം അത്രയ്ക്ക് സുന്ദരിയാണവർ. ഒരു പാവയെപ്പോലെ'-തന്നാസ് ഇറാനി പറഞ്ഞു.
വിവാഹത്തിന് ശേഷം ഐശ്വര്യ റായ് അഭിനയത്തിൽ സജീവമല്ല. 2023 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് നടി എത്തിയത്. 2022 ആണ് ആദ്യഭാഗം റിലീസ് ചെയ്തത്.ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് ആണ് അഭിഷേക് ബച്ചന്റെ പുതിയ ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.