നെഗറ്റീവ് കമന്റുകൾക്ക് പിന്നിൽ സാധാരണ പ്രേക്ഷകരല്ല; അവർക്ക് സിനിമയെ കുറിച്ചോർത്ത് ആശങ്കയുണ്ട് -അജയ് ദേവ്ഗൺ
text_fieldsസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നെഗറ്റീവ് കമന്റുകൾക്ക് പിന്നിൽ സാധാരണ പ്രേക്ഷകരല്ലെന്ന് നടൻ അജയ് ദേവ്ഗൺ. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേക്ഷകർക്ക് താരങ്ങളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും ആശങ്കയുണ്ട്. സിനിമയെ കുറിച്ച് പരസ്പരം ചർച്ച ചെയ്യുമെന്നല്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും നടൻ പറഞ്ഞു.
പ്രേക്ഷകർക്ക് താരങ്ങളെ കുറിച്ചും അവരുടെ ചിത്രങ്ങളെ കുറിച്ചോർത്തും നിരവധി ആശങ്കയുണ്ട്. അവർ ഒരു ട്രെയിലർ കാണും, ഇഷ്ടപ്പെട്ടാൽ ഒരുപക്ഷെ സിനിമയും കാണും. സിനിമ കണ്ടതിന് ശേഷം ചിലപ്പോൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അതിനെക്കുറിച്ച് സംസാരിക്കും. അല്ലാതെ ട്രെയിലറിനേക്കുറിച്ചോ സിനിമയെക്കുറിച്ചോ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ല. ഇതിനെ കുറിച്ച് പലരോടും ഞാൻ ചോദിച്ചിരുന്നു. അങ്ങനെ ചെയ്യില്ലെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്ക് അറിയില്ല; അജയ് ദേവ്ഗൺ പറഞ്ഞു.
'ഭോലാ'യാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. കാർത്തി നായകനായി എത്തിയ കൈതിയുടെ റീമേക്കാണിത്. അജയ് ദേവ്ഗൺ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. താബു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.