മസിൽ ഉണ്ടായിട്ട് കാര്യമില്ല; പൗരുഷമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇന്ന് നടന്മാരില്ല-അജയ് ദേവ്ഗൺ
text_fieldsഇന്ന് സിനിമയിൽ ശക്തമായ പുരുഷ കഥാപാത്രങ്ങൾ ചെയ്യാനായി നടന്മാരെ ലഭിക്കുന്നില്ലെന്ന് നടൻ അജയ് ദേവ് ഗൺ. മസിലുകൾ ഉള്ളതുകൊണ്ട് ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ലെന്നും പുതിയ തലമുറയിൽ നിരവധി പേരുണ്ടെങ്കിലും പൗരുഷമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ നടന്മാർ ഇല്ലെന്നും അജയ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശരീരപ്രകൃതി മാത്രമല്ല മനോഭാവമാണ് പുരുഷത്വത്തെ നിർവചിക്കുന്നതെന്നും ദേവഗൺ പറഞ്ഞു.
'ഇന്ന് സിനിമയിൽ ശക്തമായ പുരുഷ വ്യക്തിത്വങ്ങളുടെ കുറവുണ്ട്. നമുക്ക് നിരവധി യുവതാരങ്ങളുണ്ട്. പക്ഷെ അവർക്ക് പൗരഷമുളള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നില്ല.ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ട് ഈ വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല. ശരീരപ്രകൃതി മാത്രമല്ല മനോഭാവമാണ് പുരുഷത്വത്തെ നിർവചിക്കുന്നത്. ജാക്കി ഷ്റോഫ് മുതൽ അമിതാഭ് ബച്ചൻ വരെയുള്ള നടന്മാർ പൗരുഷമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചവരാണ്.
അക്ഷയ് കുമാർ പത്ത് പേരെ ഇടിച്ച് വീഴ്ത്തുമ്പോഴും, സണ്ണി ഡിയോൾ ഒരു ഹാൻഡ് പമ്പ് വലിച്ചെടുത്ത് ആയുധമാക്കുമ്പോഴും കാണികൾ കൈയടിക്കുന്നത് അവർക്കത് ചെയ്യാൻ കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നതുകൊണ്ടാണ്.എന്നാൽ ഇന്നത്തെ തലമുറയിൽ, ആർക്കും അങ്ങനെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. ആക്ഷൻ ചെയ്യുമ്പോൾ യഥാർഥത്തിൽ അങ്ങനെയൊക്കെ ചെയ്യുക തന്നെ വേണം'- അജയ് ദേവ്ഗൺ പറഞ്ഞു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്‍ൻ ആണ് അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രം. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ ചിത്രത്തിന് ലഭിക്കുന്നത്.അജയ് ദേഗ്‍ഗണിനൊപ്പം കരീന കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുൻ കപൂര്‍, ജാക്കി ഷ്രോഫ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന്. സല്‍മാൻ ഖാനും അതിഥി വേഷത്തലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.