വെളുപ്പിന് നാലരക്ക് അക്ഷയ് കുമാർ തെങ്ങിൽ കയറാൻ പറഞ്ഞു; സംഭവം പറഞ്ഞ് വിവേക് ഒബ്റോയ്
text_fieldsഅക്ഷയ് കുമാർ വെളുപ്പിന് തെങ്ങിൽ കയറ്റിയ സംഭവം പങ്കുവെച്ച് നടൻ വിവേക് ഒബ്റോയ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഈ സംഭവം പറഞ്ഞത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ അക്ഷയ് യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും ഫിറ്റ്നസിൽ മറ്റുള്ളവർക്ക് മാതൃകയാക്കാൻ പറ്റുന്ന ആളാണെന്നും വിവേക് പറഞ്ഞു.
'ഫിറ്റ്നസ്സിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും അക്ഷയ് കുമാർ തയാറല്ല. അദ്ദേഹമൊരു ഫിറ്റ്നസ് ഫ്രീക്കാണ്. ഒരു ദിവസം വർക്കൗട്ടിനായി അദ്ദേഹം എന്നെ ക്ഷണിച്ചു. തൊട്ടടുത്ത ദിവസം ഒരുമിച്ച് വർക്കൗട്ട് ചെയ്യാമെന്ന് പറഞ്ഞു.സമയം ചോദിച്ചപ്പോൾ 4.30 എന്നു പറഞ്ഞു. വൈകിട്ട് അല്ലേ എന്ന് ചോദിച്ചപ്പോൾ അല്ല വെളുപ്പിന് നാലര ആണെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതുപോലെ നാലരക്ക് ഞാൻ എത്തി. മങ്കി ബാറുകളും വർക്കൗട്ടിനായി എല്ലാം സജ്ജീകരിച്ചിരുന്നു. അദ്ദേഹം ചാടുകയും കയറിൽ തൂങ്ങി ഓരോന്ന് ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് എന്നോട് പറഞ്ഞു തെങ്ങിൽ കയറാൻ പറഞ്ഞു. ശരിക്കും പറഞ്ഞൽ അദ്ദേഹമൊരു പ്രചോദനമാണ്- വിവേക് പറഞ്ഞു.
ജീവിതത്തിൽ വളരെയധികം അച്ചടക്കം പാലിക്കുന്നുണ്ട്.ഒരിക്കൽ എന്നേയും റിതേഷ് ദേശ്മുഖിനെയും ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ക്ലോക്കിൽ 9.30 അടിച്ചയുടനെ അദ്ദേഹം മുകളിലേക്ക് പോയി. ഞങ്ങൾ വിചാരിച്ചു വാഷ്റൂമിൽ പോയതാകുമെന്ന്. എന്നാൽ അദ്ദേഹം പിന്നീട് മടങ്ങി വന്നില്ല. ഏകദേശം ഒരു 11 മണിവരെ ഞങ്ങൾ അദ്ദേഹത്തെ നോക്കിയിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന വന്നു പറഞ്ഞു, നിങ്ങൾ പോയ്ക്കോളൂ, അദ്ദേഹം ഉറങ്ങിയെന്ന്. അത്രമാത്രം അച്ചടക്കമുണ്ട്', വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.