അക്ഷയ് കുമാറിനെ വട്ടം ചുറ്റിച്ച് പൃഥ്വിരാജ്; താരങ്ങളുടെ നൃത്തം വൈറലാവുന്നു
text_fieldsഅക്ഷയ് കുമാറിനോടൊപ്പമുള്ള മോഹൻലാലിന്റെ പഞ്ചാബി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഡിസ്നി കമ്പനിയുടെ ഇന്ത്യൻ മേധാവി കെ. മാധവന്റെ മകന്റെ വിവാഹ ചടങ്ങളിലാണ് ഇരുവരും നൃത്തം ചെയ്തത്. അക്ഷയ് കുമാറായിരുന്നു ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരിക്കലും മറക്കില്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് പൃഥ്വിരാജിനോടൊപ്പമുള്ള അക്ഷയ് കുമാറിന്റെ ഡാൻസ് വിഡിയോയാണ്. ഒരു യൂട്യൂബ് ചാനലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ താരങ്ങളുടെ നൃത്തം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും വിവാഹത്തിനെത്തിയിരുന്നു.
അക്ഷയ് കുമാറുമായി വളരെ അടുത്ത ബന്ധമാണ് പൃഥ്വിരാജിനുള്ളത്. നടന്റെ ഹിറ്റ് ചിത്രമായ ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫിയിൽ അക്ഷയ് കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് സെൽഫി നിര്‍മ്മിക്കുന്നത്. കൂടാതെ അക്ഷയ് കുമാറിന്റെ ചിത്രമായ ബഡേ മിയാൻ ഛോട്ടേ മിയാനിലും പൃഥ്വി അഭിനയിക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.