അസംബന്ധം! തന്റെ സിനിമ കണ്ടിട്ട് മകൻ പറയുന്നത്; വെളിപ്പെടുത്തി അക്ഷയ് കുമാർ
text_fieldsമകൻ ആരവിന് തന്റെ സിനിമകളോട് താൽപര്യമില്ലെന്ന് നടൻ അക്ഷയ് കുമാർ. എന്നാൽ മകൾ നിതാര സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറയാറുണ്ടെന്ന് നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മക്കൾക്ക് തന്റെ ചിത്രങ്ങളോടുള്ള കാഴ്ചപ്പാട് പങ്കുവെക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'മകൾ നിതാരക്ക് എന്റെ ചിത്രങ്ങൾ ഇഷ്ടമാണ്. സിനിമ കണ്ടിട്ട് അച്ഛനിൽ അഭിമാനം തോന്നുന്നു, നല്ല ചിത്രം എന്നിങ്ങനെയുള്ള അഭിപ്രായം പറയും. എന്നാൽ മകൻ ആരവ് അങ്ങനെയല്ല. സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചാൽ ഇഷ്ടമായില്ലെന്ന് തുറന്നടിക്കും. അസംബന്ധം, എങ്ങോട്ടാണ് ഈ പോകുന്നത് എന്നൊക്കെ ചോദിക്കും'- അക്ഷയ് കുമാർ പറഞ്ഞു.
മകൻ ആരവിന് സിനിമയോട് താൽപര്യമില്ലെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ അക്ഷയ് പറഞ്ഞിരുന്നു. വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകളാണ് എന്റെ വീട്ടിലുള്ളത്. മകനെ സിനിമകൾ കാണിക്കണം, അവനോട് സിനിമ സംസാരിക്കണമെന്നൊക്ക എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അവന് അതിൽ താൽപര്യമില്ല. അവന് ഫാഷൻ ഡിസൈനിങ്ങാണ് ഇഷ്ടം. അതിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്- നടൻ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ആരവിന്റെ 21ാം പിറന്നാൾ . അക്ഷയ് കുമാറിന്റെ പിറന്നാൾ ആശംസ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.