ഭാര്യ ഫോൺ പരിശോധിക്കുന്നതിൽ ഭയമുണ്ടോ? അക്ഷയ് കുമാറിന്റെ മറുപടി
text_fieldsഅക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഖേൽ ഖേൽ മേം. ആഗസ്റ്റ് 15 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പാവ്‍ലോ ജെനോവീസിന്‍റെ സംവിധാനത്തില്‍ 2016ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സിന്‍റെ ഔദ്യോഗിക റീമേക്കാണിത്.
സുഹൃത്തുക്കളായ മൂന്ന് ദമ്പതികളുടെ ഇടയടിൽ ഫോൺ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. എന്നാൽ യഥാർഥ ജീവതത്തിൽ തന്റെ ഫോൺ തുറന്ന പുസ്തകമാണെന്നാണ് അക്ഷയ് കുമാർ പറയുന്നത്. ഭാര്യ ട്വിങ്കിൾ ഖന്ന ഫോൺ പരിശോധിക്കുന്നതിൽ ഭയമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ഖേൽ ഖേൽ മേം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'പങ്കാളി എന്റെ ഫോൺ നോക്കുന്നതിൽ എനിക്ക് പേടിയോ ടെൻഷനോയില്ല. എന്റെ സ്റ്റാഫിന്റെ അടുത്തായിരിക്കും ഫോൺ. വീട്ടിൽ എപ്പോഴും ഫുൾ ചാർജ്ജായി കിടക്കുന്നുണ്ടാകും. ഫോണിൽ എനിക്ക് മറക്കാനോ ഒളിച്ചുവെക്കാനോ ഒന്നുമില്ല'.
ഖേൽ ഖേൽ മേം പറയുന്നത് ഒരു രസകരമായ ഗെയിം ആണ് തമാശരൂപേണ നടൻ പറഞ്ഞു.'ഈ ഗെയിം ഒരു ഔട്ട്‌ഡോർ ഗെയിമിനേക്കാൾ രസകരമായിരിക്കും. ഒരു ഫോൺ ഗെയിമിന് മാനസികായി തയാറെടുക്കണം. ധൈര്യം ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയോ സുഹൃത്തുക്കളോ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് നിങ്ങൾ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കും'- അക്ഷയ് കുമാർ പറഞ്ഞു.
അക്ഷയ് കുമാറിനൊപ്പം അമ്മി വിര്‍ക്, വാണി കപൂര്‍, തപ്സി പന്നു, ഫര്‍ദീന്‍ ഖാന്‍, പ്രഗ്യ ജയ്സ്‌വാൾ, ആദിത്യ സീൽ തുങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പക്കുന്നത്.അക്ഷയ് കുമാറിന്റെ കഴിഞ്ഞ റിലീസ് സർഫിര എന്ന ഈ ചിത്രം ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞിരുന്നു.സൂര്യ നായകനായ സൂരരൈ പോട്രിന്റെ റീമേക്ക് ആയിരുന്നു. എന്നാൽ ഖേൽ ഖേൽ മേം പ്രതീക്ഷക്ക് വകയുണ്ടെന്നാണ് ടിക്കറ്റ് ബുക്കിങ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.