ഇങ്ങനെയാണ് പരാജയങ്ങളെ അതിജീവിക്കുന്നത്; എന്റെ ആ കഴിവിൽ അഭിമാനിക്കുന്നു- അക്ഷയ് കുമാർ
text_fieldsഅടുത്തിടെ പുറത്ത് ഇറങ്ങിയ അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ പരാജയപ്പെട്ടു. ഏറെ പ്രതീക്ഷയോടെ പുറത്ത് ഇറങ്ങിയ സെൽഫിയും രാമസേതുവും ഒരു ചലനവും സൃഷ്ടിക്കാതെയായുരുന്നു കടന്നുപോയത്.
ഇപ്പോഴിതാ സിനിമാ പരാജയങ്ങളേയും വിമർശനങ്ങളേയും നേരിടുന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ. ജീവിതത്തിൽ നിരവധി തവണ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും ജോലിയേടുളള ഇഷ്ടമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്നും അക്ഷയ് കുമാർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിരവധി ഉയർച്ച താഴ്ചകൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്തെങ്കിലും നല്ലത് ചെയ്താൽ ജനങ്ങൾ അഭിനന്ദിക്കും. മറിച്ച് മോശമായാൽ ഊഹിക്കാമല്ലോ നല്ല വിമർശനം ഏറ്റുവാങ്ങേണ്ടി വരും. ഞാനൊരു മനുഷ്യനാണ്. നല്ലതും മോശവുമുണ്ടാകും. എന്നാൽ വിമർശനങ്ങൾ അധികനാൾ മനസിൽകൊണ്ടു നടക്കാറില്ല. വളരെ വേഗം അതിനെ അതിജീവിച്ച് മുന്നോട്ട് പോകും. എന്റെ ആ കഴിവിൽ ഞാൻ അഭിമാനിക്കുന്നു -അക്ഷയ് കുമാർ പറഞ്ഞു.
ആദ്യമായി ജോലിക്ക് പോയ മനസോടെയാണ് ഇപ്പോഴും പോകുന്നത്. ജോലി ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. അതിനാൽ, അതിൽ നിന്ന് എന്നെ മാറ്റി നിർത്താൻ ആർക്കും കഴിയില്ല. സത്യസന്ധമായി കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം എന്തായാലും ലഭിക്കും. മുകളിലൊരു ശക്തി ഇതെല്ലാം കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു- അക്ഷയ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.