വാച്ച്മാൻ, വെയിറ്റർ, കണ്ടക്ടർ; സിനിമയിൽ വരുന്നതിന് മുമ്പ് മറ്റുജോലി ചെയ്തിരുന്ന താരങ്ങൾ
text_fieldsതാരങ്ങളുടെ സിനിമകൾ പോലെ തന്നെ ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. ഇന്ത്യൻ സിനിമ ഭരിക്കുന്നവരിൽ ഭൂരിഭാഗം പേരും സ്വന്തം പ്രയത്നത്തിലൂടെ താരപദവി സ്വന്തമാക്കിയവരാണ്.അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് മറ്റ് തൊഴിലുകൾ ചെയ്തിരുന്ന ചില താരങ്ങളുണ്ട്. അവർ ആരൊക്കെയാണെന്ന് അറിയാമോ?
1. രജനികാന്ത്
ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് രജനികാന്ത്. തമിഴിലാണ് സജീവമെങ്കിലും സ്റ്റൈൽ മന്നന് തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുണ്ട്. സിനിമയിൽ ചുവടുവെക്കുന്നതിന് മുമ്പ് രജനി ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ ബസ് കണ്ടക്ടറായിരുന്നു. നടൻ തന്നെ പല അഭിമുഖങ്ങളിലും തന്റെ ബസ് കണ്ടക്ടർ ജീവിത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
2.അക്ഷയ് കുമാർ
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് അക്ഷയ് കുമാർ ബാങ്കോക്കിൽ വെയിറ്ററായും ഡിഷ് വാഷറായും ജോലി ചെയ്തിരുന്നു . 1991ൽ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ബോളിവുഡിൽ എത്തുന്നത്. 1992-ൽ പുറത്തിറങ്ങിയ ഖിലാഡി എന്ന ചിത്രത്തോടെ നടന്റെ കരിയർഗ്രാഫ് കുത്തനെ ഉയർന്നു.
3.നവാസുദ്ദീൻ സിദ്ദിഖി
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കർഷക കുടുംബത്തിലാണ് നവാസുദ്ദീൻ സിദ്ദിഖി ജനിച്ചത്. ഹരിദ്വാറിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു പെട്രോകെമിക്കൽ കമ്പനിയിൽ ജോലി നോക്കിയിരുന്നു. പിന്നീട് കുടുംബം പോറ്റുന്നതിനുമായി അദ്ദേഹം വാച്ച്മാൻ ആയും ജോലി ചെയ്തിരുന്നു. 1999-ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രമായ സർഫറോഷിലൂടെയാണ് നവാസുദ്ദീൻ സിദ്ദിഖി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ചെറിയ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.