രാമായണം സിനിമയിൽ ആലിയ സീതയാകില്ല, നടി പിൻമാറി; ഭർത്താവ് രൺബീർ രാമനാകും
text_fieldsരാമായണത്തെ ആസ്പദമാക്കി ഓംറൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സിനോൺ എന്നിവർ രാമനും സീതയുമായി എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. സിനിമക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്.
ആദിപുരുഷിനെതിരെ വിമർശനം ഉയർന്നപ്പോഴാണ് സംവിധായകൻ നിതീഷ് തിവാരി, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാമായണം എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ഈ ചിത്രത്തിൽ നിന്ന് ആലിയ പിൻമാറിയെന്നാണ് വിവരം. പിങ്ക് വില്ലയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ രാമനായി രൺബീർ തന്നെയെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡേറ്റ് പ്രശ്നമായതുകൊണ്ടാണ് ആലിയ ചിത്രത്തിൽ നിന്ന് പിൻമാറിയെന്നാണ് വിവരം.രാമായണം പോലെയുള്ള ഒരു മഹത്തായ കൃതി സ്ക്രീനില്‍ എത്തിക്കാന്‍ അതിന്‍റെതായ സമയവും വലിയ പ്രീ-പ്രൊഡക്ഷൻ ജോലിയും ആവശ്യമാണ്. അതിനാല്‍ സമയം എടുക്കുമെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, രാവണനാകാൻ കെ.ജി.എഫ് താരം യഷിനെ അണിയറപ്രവർത്തകർ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു. നെഗറ്റീവ് കഥാപാത്രമായതിനാൽ നടൻ ഏറ്റടുത്തില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.