'മാറ്റം നല്ലതാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും നീ മാറിപ്പോയി എന്ന് പറയുന്നവരെ ഇഷ്ടമല്ല' -ആലിയ ഭട്ട്
text_fieldsബോളിവുഡിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്ന നടിയാണ് ആലിയ ഭട്ട്. 2012-ൽ പുറത്തിറങ്ങിയ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് തന്‍റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ്. ഹൈവേ പോലുള്ള ചിത്രങ്ങളിൽ സങ്കീർണ്ണമായ വേഷങ്ങൾ ചെയ്തുകൊണ്ട് കഴിവ് തെളിയിച്ചു. അഭിനയ ജീവിതം തുടങ്ങിയ സമയത്ത് ആരെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. മാറ്റം നല്ലതാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും താൻ മാറിയെന്ന് ആളുകൾ പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ആലിയ ഭട്ട് പറയുന്നു.
അടുത്തിടെ നടന്ന അഭിമുഖത്തിൽ കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെടാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചു. 'ആളുകൾ എന്നോട് പറയുന്നതിൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം നീ മാറിപ്പോയി എന്ന് പറയുന്നതാണ്. ആലിയ പറയുന്നു. 16 വയസിൽ നിങ്ങളെങ്ങനെയാണോ അതുപോലെയാണോ ഇപ്പോഴും. മാറ്റം നല്ലതാണ്'. ഒരു അഭിനേത്രി എന്ന നിലയിലുള്ള തന്റെ പരിണാമത്തെ കുറിച്ച് ആലിയ ഭട്ട് തുറന്ന് സംസാരിച്ചിട്ടുണ്ട്. 'എന്റെ വ്യക്തിത്വത്തിൽ മാറ്റം വന്നിട്ടുണ്ട്. നടിയെന്ന നിലയിലുള്ള വളർച്ചയും എനിക്ക് അനുഭവപ്പെടുന്നു.
അതേസമയം, ബോളിവുഡിലേക്ക് കടക്കുമ്പോൾ ആരെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാര്യങ്ങളെ കുറിച്ചും ആലിയ സംസാരിക്കുകയാണ്. ജീവിതത്തിൽ എല്ലാം മനസിലാക്കേണ്ടതില്ലെന്നും തെറ്റുകളിലൂടെ പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനും കഴിയുമെന്നും എപ്പോഴും ലഘുഭക്ഷണം കഴിക്കണമെന്നും ആളുകൾ എന്നോട് പറയണമെന്ന് ആഗ്രഹിച്ചു. ആലിയ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.