മേക്കപ്പ് കസേരയിൽ പോലും അടങ്ങിയിരിക്കാൻ കഴിയില്ല, എല്ലാം വേഗം നടക്കണം; അസുഖത്തെക്കറിച്ച് ആലിയ ഭട്ട്
text_fieldsതനിക്ക് അറ്റൻഷൻ ഡെഫിസിറ്റി ഹൈപ്പർ ഡിസോർഡർ ഉണ്ടെന്ന് നടി ആലിയ ഭട്ട്. അല്യൂർ മാഗസീന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മേക്കപ്പ് കസേരയിൽ പോലും തനിക്ക് അധികനേരം അടങ്ങിയിരിക്കാൻ കഴിയില്ലെന്നും എല്ലാകാര്യങ്ങളും വളരെ പെട്ടെന്ന് നടക്കണമെന്ന ചിന്തയാണ് തനിക്കെന്നും ആലിയ അഭിമുഖത്തിൽ പറഞ്ഞു.
'എ.ഡി.എച്ച്.ഡി(അറ്റൻഷൻ ഡെഫിസിറ്റി ഹൈപ്പർ ഡിസോർഡർ)എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ആളാണ് ഞാൻ. ഇതുള്ളതുകൊണ്ട് മേക്കപ്പ് കസേരയിൽപ്പോലും എനിക്ക് അടങ്ങിയിരിക്കാനാവില്ല. 45 മിനിറ്റിലധികം ഒരു മേക്കപ്പ് കസേരയിലും ഞാൻ അടങ്ങി ഇരുന്നിട്ടില്ല.എ.ഡി.എച്ച്.ഡി. ഉള്ളതുകൊണ്ടാണ് ഒരിടത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തത്. എന്തുകാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ് എനിക്ക്.
തന്റെ വിവാഹദിനത്തിൽ മേക്കപ്പ് മാൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് രണ്ടുമണിക്കൂർ സമയമെങ്കിലും മേക്കപ്പിനായി നൽകണമെന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ പുനീത് അന്ന് പറഞ്ഞത്. എന്നാൽ തന്നേക്കൊണ്ട് കഴിയില്ലെന്ന് അപ്പോൾ തന്നെ ഞാൻ മറുപടി നൽകി'- ആലിയ പറഞ്ഞു
നേരത്തെ മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തേക്കുറിച്ച് ആലിയ പറഞ്ഞിരുന്നു. 'ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കുമുണ്ടാകും. നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് ഉൾക്കൊള്ളാണം മറിച്ച് അത്തരം ഘട്ടങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാവുക. വിശ്വാസമുള്ള ഒരാളോട് മനസ് തുറക്കുന്നത് നല്ലതായിരിക്കും. അതു ഗുണം ചെയ്യും'- ആലിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.