Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightറാഹക്ക് വേണ്ടി രൺബീർ...

റാഹക്ക് വേണ്ടി രൺബീർ മലയാളം പാട്ട് പഠിച്ചു; മകൾക്ക് ഉറങ്ങാൻ മലയാളം താരാട്ടുപാട്ട് കേൾക്കണം

text_fields
bookmark_border
Alia Bhatt Says Ranbir Kapoor Learnt Malayalam Lullaby for Raha: Our Nurse Has Been...
cancel

മകൾ ജനിച്ചതിന് ശേഷം ജീവിതത്തിൽ ഒരുപാടു മാറ്റങ്ങളുണ്ടായെന്ന് നടി ആലിയ ഭട്ട്. തനിക്ക് മാത്രമല്ല ഭർത്താവും നടനുമായ രൺബീർ കപൂറിന്റെ ജീവിതത്തിലും പ്രകടമായ മാറ്റങ്ങളുണ്ടായെന്നും ആലിയ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'രൺബീറും മകളും തമ്മിലുള്ള അടുപ്പം വളരെ രസകരമാണ്. മണിക്കൂറുകളോളം ഇരുവരും ചേർന്ന് ഗെയിം കളിക്കും. രണ്ടുപേരും സുഹൃത്തുക്കളെ പോലെയാണ്. ചിലപ്പോൾ അവൾ പറയുന്ന ഷർട്ടായിരിക്കും രൺബീർ ധരിക്കുക. അതുപോലെ മകൾക്ക് പുതിയ കാര്യങ്ങൾ പറഞ്ഞുകൊടുക്കാറുണ്ട്.

മകളുടെ എല്ലാകാര്യങ്ങളിലും രൺബീറും സഹായിക്കാറുണ്ട്. റാഹക്ക് വേണ്ടി മലയാളം താരാട്ടുപാട്ട് അദ്ദേഹം പഠിച്ചു. റാഹക്ക് ഉറങ്ങണമെങ്കിൽ ഉണ്ണീ വാവോ പാട്ട് കേൾക്കണം. റാഹക്ക് നെഴ്സ് മലയാളം താരാട്ടുപാട്ട് പാടിക്കൊടുക്കാറുണ്ട്. ഉറങ്ങാൻ സമയമാകുമ്പോൾ മമ്മാ വാവോ, പപ്പാ വാവോ എന്നു പറയും. ഉറങ്ങണം എന്ന് പറ‍യുന്നത് ഇങ്ങനെയാണ്. അങ്ങനെ മകൾക്ക് വേണ്ടി രൺബീർ ഈ താരാട്ടുപാട്ട് പഠിച്ചു- ആലിയ പറഞ്ഞു

അമ്മയായതിന് ശേഷം എനിക്ക് ഒരുപാട് മാറ്റം സംഭവിച്ചു. അതു തുറന്ന്‌ സമ്മതിക്കാന്‍ യാതൊരു മടിയുമില്ല. എന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാകുന്നില്ല. ഇപ്പോൾ എനിക്ക് എന്റേതായ സമയങ്ങളില്ല. കഴിഞ്ഞ രണ്ട് മാസമായി തെറാപ്പി സെഷന് പോലും പോകാൻ കഴിഞ്ഞിട്ടില്ല- താരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranbir KapoorAlia Bhatt
News Summary - Alia Bhatt Says Ranbir Kapoor Learnt Malayalam Lullaby for Raha: 'Our Nurse Has Been...'
Next Story