ഇതാണ് ആരോഗ്യത്തിന് കാരണം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അല്ലു അർജുൻ
text_fieldsകുടുംബചിത്രമായതിനാൽ പുഷ്പ 2വിന് വേണ്ടി കണിശമായ ഭക്ഷണക്രമം പാലിച്ചിട്ടില്ലെന്ന് അല്ലു അർജുൻ. സിനിമ ആവശ്യപ്പെടുന്നതനുസരിച്ച് ഭക്ഷണക്രമവും വ്യായാമങ്ങളും മാറ്റാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തിയത്.
രാവിലെ ഒഴിഞ്ഞ വയറുമായി ട്രെഡ്‌മില്ലിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യാറുണ്ടെന്നും ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യാറുണ്ടെന്നും അല്ലു അർജുൻ പറയുന്നു. സൈക്ലിങ്ങും അദ്ദേഹത്തിന്‍റെ മറ്റൊരു വ്യായാമ രീതിയാണ്.
പ്രഭാതഭക്ഷണം മിക്കവാറും ഒരുപോലെയാണെങ്കിലും, ഉച്ചഭക്ഷണവും അത്താഴവും വ്യത്യസ്തമാണെന്ന് അദ്ദേഹം പങ്കിട്ടു. പ്രഭാതഭക്ഷണം എപ്പോഴും മുട്ടകൾ കൊണ്ടുള്ളതായിരിക്കും. ഉച്ചഭക്ഷണത്തിന് ധാരാളം പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരമാണ് താരം ഇഷ്ടപ്പെടുന്നത്. അത്താഴത്തിന് സാധാരണയായി പച്ച പയർ, ചോളം, ബ്രൗൺ റൈസ്, സലാഡുകൾ എന്നിവ ഉൾപ്പെടുന്ന ലഘുവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിനാണ് താരം മുൻഗണന നൽകുന്നത്. പാലുൽപ്പന്നങ്ങളിൽ ചിലത് തനിക്ക് അലർജിയാണെന്നും അല്ലു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.