പുനീതിന് ആദരാജ്ഞലി അർപ്പിച്ച് അല്ലു അർജുൻ; കുടുംബാംഗങ്ങളെ സന്ദർശിച്ചു
text_fieldsബംഗളൂരു: അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ ബന്ധുക്കളെ സന്ദർശിച്ച് തെലുങ്ക് താരം അല്ലു അർജുൻ. ബംഗളൂരുവിലെ വീട്ടിലെത്തിയ അദ്ദേഹം പുനീതിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം അല്ലു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
'പുനീതിന് എന്റെ വിനീതമായ ആദരം. രാജ്കുമാർ ഗാരുവിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ബഹുമാനം' -അല്ലു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ അപ്രതീക്ഷിതമായായിരുന്നു കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണം. വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരിച്ചു.
ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാർ. ബാലതാരമായി സിനിമയിലെത്തിയ പുനീതിനെ സുഹൃത്തുക്കളും ആരാധകരും സ്നേഹത്തോടെ അപ്പു എന്നാണ് വിളിച്ചിരുന്നത്.
വിവിധ ഭാഷകളിലിറങ്ങിയ പുഷ്പയുടെ വൻവിജയ തിളക്കത്തിലാണ് അല്ലു അർജുൻ. അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പുഷ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.