ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമ ജീവിതം അവസാനിപ്പിക്കുന്നു, വേറെ വഴിയില്ലെന്ന് അൽഫോൺസ് പുത്രൻ
text_fieldsആരോഗ്യ പ്രശ്നത്തെ തുടർന്ന് സിനിമ ജീവിതം അവസാനിപ്പിക്കുന്നതായി സംവിധായകൻ അൽഫോൺസ് പുത്രൻ. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോർഡർ എന്ന അസുഖമാണെന്നും സിനിമ ഉപേക്ഷിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും അൽഫോൺസ് സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. എന്നാൽ ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും നിർമിക്കുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു.
'എന്റെ സിനിമ കരിയർ അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഓട്ടിസം സപെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഒരു ബാധ്യതയായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടും നിർമിക്കുന്നത് തുടരും. ഒ.ടി.ടിയിൽ വരെ പോകും'- അൽഫോൺസ് തുടർന്നു.
'സിനിമ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ മറ്റൊരു വഴി എന്റെ മുന്നിൽ ഇല്ല. പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളോ അപ്രതീക്ഷിതമായ സംഭവങ്ങളോ ജീവിതത്തിലുണ്ടായാൽ ഇന്റർവൽ പഞ്ച് പോലൊരു ട്വിസ്റ്റ് ആവശ്യമാണ്'- അൽഫോൺസ്പുത്രൻ കുറിച്ചു.
സംവിധായകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. സിനിമ ചെയ്യുന്നത് അവസാനിപ്പിക്കരുതെന്നും ഉടൻ തന്നെ ഡോക്ടറെ കാണണമെന്നും ആരാധകർ പറയുന്നു. കൂടാതെ സ്വയം രോഗനിർണ്ണയും നടത്തുന്നത് ശരിയല്ലെന്നും പ്രേക്ഷകർ ഓർമിപ്പിക്കുന്നു. അതേസമയം പോസ്റ്റ് വലിയ ചർച്ചയായതോടെ അൽഫോൺസ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഗോള്‍ഡാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രം. പൃഥ്വിരാജും നയൻതാരയുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രം തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.