ബച്ചൻ ഇല്ല, ഐശ്വര്യ റായ് എന്ന് മാത്രം; അന്താരാഷ്ട്ര വേദിയിൽ നടിയുടെ പേര് മാറ്റം- വിഡിയോ ചർച്ചയാകുന്നു
text_fieldsതാരദമ്പതികളായ അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഐശ്വര്യ മകൾ ആരാധ്യക്കൊപ്പം സ്വന്തം സ്വന്തം വീട്ടിലാണ് താമസമെന്നും ബച്ചൻ കുടുംബത്തിൽ നിന്ന് അകന്നു കഴിയുകയാണെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അഭിഷേക് ബച്ചനോ ഐശ്വര്യ റായിയോ ഇതുവരെ വേർപിരിയലിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ കുടുംബത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടും താരങ്ങളുടെ വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. ബുധനാഴ്ച ദുബൈയിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിന്‍റെ പരിപാടിയില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു. പ്രഭാഷണത്തിനായി സ്റ്റേജിൽ എത്തുന്നതിന് മുമ്പ്, ഐശ്വര്യ റായ് ബച്ചൻ എന്നതിന് പകരം ഐശ്വര്യ റായ് എന്നാണ് വേദിയിൽ പ്രദർശിപ്പിച്ചത്. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട് . പരിപാടിയിലെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഐശ്വര്യ റായ് ബച്ചൻ എന്ന് തന്നെയാണ് നടിയുടെ പേര്. ഭർത്താവ് അഭിഷേക് ബച്ചനെ മാത്രമാണ് ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതും.
അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൾക്കൊപ്പം നിൽക്കുന്നതിൽ ഐശ്വര്യയോട് അഭിഷേക് നന്ദി പറഞ്ഞിരുന്നു.ഐശ്വര്യ തന്റെ മകൾക്കൊപ്പമുള്ളതുകൊണ്ടാണ് തനിക്ക് സമാധാനമായി സിനിമ ചെയ്യാൻ പുറത്ത് പോകാൻ സാധിക്കുന്നതെന്നാണ് ജൂനിയർ ബച്ചൻ പറഞ്ഞത്. അതിന് ഐശ്വര്യയോട് വളരെ നന്ദിയുണ്ടെന്നായിരുന്നു നടന്റെ വാക്കുകൾ. ഇതോടെ വിവാഹമോചന വാർത്തകൾ നിശബ്ദമായിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങളുടെ വേർപിരിയൽ വീണ്ടും ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.