ഒരു രൂപ പ്രതിഫലത്തിൽ അമിതാഭ് ബച്ചൻ സിനിമ ചെയ്തു; വെളിപ്പെടുത്തി സംവിധായകൻ
text_fieldsഅമിതാഭ് ബച്ചന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നിർമാതാവുമാണ് യഷ് ചോപ്ര. ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിത ബച്ചൻ - ചോപ്ര സൗഹൃദത്തെക്കുറിച്ച് ഒരു കഥ പങ്കുവെക്കുകയാണ് സംവിധായകൻ നിഖിൽ അദ്വാനി. ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കാലഘട്ടത്തിനനുസരിച്ച് സിനിമ വ്യവസായത്തിൽ വന്ന മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. പണ്ടൊക്കെ ബന്ധങ്ങളുടെ ബലത്തിലായിരുന്നു സിനിമകൾ ഒരുങ്ങിയിരുന്നതെന്ന് അമിത് ബച്ചൻ- യഷ് ചോപ്ര ബന്ധത്തെ ഉദാഹരണമായി ചൂണ്ടി കാണിച്ചുകൊണ്ട് സംവിധായകൻ പറഞ്ഞു.
' 1981 ൽ സിൽസില ചെയ്യുമ്പോൾ യാഷ് ചോപ്ര അമിതാഭ് ജിയോട് ചോദിച്ചു , 'നിങ്ങൾക്ക് പ്രതിഫലമായി എത്രയാണ് വേണ്ടതെന്ന്‍? അന്ന് അദ്ദേഹം പറഞ്ഞത് 'എനിക്ക് ഒരു വീട് വാങ്ങണം, അതിനാൽ ഇത്തവണ എനിക്ക് നിങ്ങളോട് മാന്യമായ തുക ചോദിക്കണം' എന്ന്. അദ്ദേഹം അത് സമ്മതിച്ചു. പിന്നീട് ഇരുവരും മൊഹബത്തേൻ ചെയ്തു. അന്ന് പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബച്ചൻ പറഞ്ഞത് 'സിൽസില ചെയ്യുമ്പോൾ ഞാൻ ചോദിച്ച പ്രതിഫലം നിങ്ങൾ എനിക്ക് തന്നു, ഇത്തവണ ഞാൻ ഒരു രൂപയ്ക്ക് സിനിമ ചെയ്യും' എന്ന്. അദ്ദേഹം ഒരു രൂപയ്ക്കാണ് ആ ചിത്രം ചെയ്തത്'- നിഖിൽ തുടർന്നു.
അന്നൊക്കെ ബന്ധങ്ങളുടെ ബലത്തിലാണ് സിനിമകൾ നിർമ്മിച്ചത്. എന്നാൽ ഇന്ന് കണക്കുകൂട്ടലുകൾക്ക് ശേഷമാണ് ഒരു സിനിമയൊരുങ്ങുന്നത്. പണ്ട് അതൊരു കുടുംബമായിരുന്നു. പാം ആൻ്റി (പമേല ചോപ്ര) ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുമായിരുന്നു. ഞങ്ങളുടെ ഇഷ്ടങ്ങളും അസുഖമൊക്കെ നോക്കിയാണ് ഭക്ഷണം ഒരുക്കിയിരുന്നത്-നിഖിൽ അദ്വാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.