കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞു; ടൈപിങ് അക്ഷരത്തെറ്റുകൾ തത്കാലം പൊറുക്കണമെന്ന് അമിതാഭിന്‍റെ അപേക്ഷ
text_fields
മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ ആരാധകരെ മുനയിലാക്കിയ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച 'വിശദാംശങ്ങൾ' അവസാനം പുറത്തുവിട്ട് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞെന്നും എല്ലാം ശരിയായി വരുന്നുവെന്നും അമിതാഭ് േബ്ലാഗ് പോസ്റ്റിൽ പറയുന്നു. ''എന്‍റെ ആരോഗ്യാവസ്ഥയിൽ നിങ്ങളുടെ ഉദ്വേഗത്തിനും പ്രാർഥനകൾക്കും നന്ദി. ഈ പ്രായത്തിൽ കണ്ണിന് ശസ്ത്രക്രിയ അതീവ സൂക്ഷ്മതയും കൃത്യതയും വേണ്ടതാണ്. ഏറ്റവും മികച്ചതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പൂർണസ്ഥിതിയിലേക്ക് കാഴ്ചയുടെ തിരിച്ചുവരവ് പതുക്കെയാണ്. പ്രയാസകരവും. അതിനാൽ, ടൈപ് ചെയ്യുേമ്പാൾ അക്ഷര തെറ്റുകൾ വന്നാൽ ക്ഷമിക്കണം''- എന്നായിരുന്നു സൂപർ താരത്തിന്‍റെ വാക്കുകൾ.
താനിപ്പോൾ പഴയ വിൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്സിനെ പോലെയാണെന്നും അമിതാഭ് കുറിക്കുന്നു. സ്വന്തം ടീം തോൽവിയുടെ മുഖത്തായ ഘട്ടത്തിൽ അവശത മറന്ന് ബാറ്റെടുത്ത് അതിവേഗ സെഞ്ച്വറിയുമായി വിൻഡീസിനെ കരകടത്തിയ പഴയ സോബേഴ്സ് കഥയാണ് ഇതോടൊപ്പം താരം പങ്കുവെച്ചത്. ബാറ്റിങ് പ്രകടനത്തെ കുറിച്ച ചോദ്യത്തിന് അന്ന് സോബേഴ്സിന്റെ വാക്കുകൾ ഇങ്ങനെ: ''മൈതാനത്തിറങ്ങുേമ്പാൾ മൂന്ന് പന്തുകളായാണ് കണ്ടിരുന്നത്. അതിൽ മധ്യത്തിലെ പന്ത് അടിച്ചകറ്റുകയായിരുന്നു ലക്ഷ്യം''.
സമാനമായി, ഇേപ്പാൾ വല്ലതും ടൈപു ചെയ്യാനിരിക്കുേമ്പാൾ കാണുന്നത് മൂന്ന് അക്ഷരമായാണെന്നും അതിൽ നടുവിലത്തേത് അടിക്കുകയാണ് ചെയ്യുന്നതെന്നും അമിതാഭ് പറയുന്നു. ഒരു കണ്ണിന് കൂടി ചികിത്സ ബാക്കിയുണ്ടെന്നും സൂചന പങ്കുവെക്കുന്നുണ്ട്.
രോഗം മാറി വികാസ് ബഹലിന്‍റെ അടുത്ത സിനിമയുമായി ഉടൻ സഹകരിക്കുമെന്നും അതിന് അതിവേഗം തിരിച്ചുവരേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.
ശനിയാഴ്ച രാത്രിയാണ് േബ്ലാഗ് പോസ്റ്റിൽ ആരോഗ്യ സ്ഥിതിയെ കുറിച്ച ആശങ്കകൾ അമിതാഭ് ആരാധക ലോകത്തെ അറിയിച്ചത്. ''ആരോഗ്യ സ്ഥിതി... ശസ്ത്രക്രിയ.. എഴുതാനാകുന്നില്ല''- എന്ന മൂന്നു വാക്കുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. കവിളിൽ കൈവെച്ചുള്ള ചിത്രവും കൂടെ നൽകിയതോടെ പ്രാർഥനകളും ആശങ്കകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചു.
നേരത്തെ കോവിഡ് ബാധിതനായിരുന്നു അമിതാഭ്. മകൻ അഭിഷേക് ബച്ചൻ, അഭിഷേകിന്‍റെ പത്നി കൂടിയായ നടി ഐശ്വര്യ, മകൾ ആരാധ്യ എന്നിവരും കോവിഡ് ബാധിതരായി. എല്ലാവരും ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മാറി കോൻ ബനേഗ ക്രോർപതി ടെലിവിഷൻ പരിപാടിയിൽ തിരിച്ചെത്തിയ താരം വികാസ് ബഹലിന്‍റെ സിനിമയിൽ അഭിനയിക്കാനും കരാറിലൊപ്പുവെച്ചതാണ്. ഇതിനിടെയായിരുന്നു പ്രതികരണം.
78കാരനായ അമിതാഭിന്‍റെ ചെഹ്രെ ആന്‍റ് ഝണ്ട് എന്ന സിനിമ വൈകാതെ പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.