വീട്ടിൽ കുളിമുറി ഇല്ല, അമ്മയും സഹോദരിയും കുളിക്കുന്നത് തുറസ്സായ സ്ഥലത്ത്; മത്സരാർഥിക്ക് സഹായവുമായി ബച്ചൻ
text_fieldsവീട്ടിൽ കുളിമുറിയില്ലെന്ന് പറഞ്ഞ യുവാവിന് സഹായഹസ്തവുമായി അമിതാഭ് ബച്ചൻ. അമ്മയും സഹോദരിയും തുറസ്സായ സ്ഥലത്തു നിന്നാണ് കുളിക്കുന്നതെന്നും അവർക്ക് വേണ്ടി വീട്ടിലൊരു ശുചി മുറി നിർമിക്കുക എന്നതാണ് തന്റെ വലിയൊരു സ്വപ്നമെന്നും 25 കാരൻ ജയന്ത ഡ്യൂലെ പറഞ്ഞു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗാ ക്രോർപതിയിലാണ് ഇക്കാര്യം പറഞ്ഞത്.യുപിയിലെ പ്രതാപ്ഘട്ടിലെ ആഗൈ സ്വദേശിയാണ് ജയന്ത ഡ്യൂലെ.
സഹോദരക്കൊപ്പമാണ് ജയന്ത ഡ്യൂലെ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ആദ്യറൗണ്ട് വിജയിച്ച ശേഷമാണ് തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് പറഞ്ഞത്.
'വീട്ടിൽ ശൗചാലയമില്ലാത്തതിന്റെ പ്രശ്നങ്ങളുമായി അമ്മ പൊരുത്തപ്പെട്ടതാണ്. എന്നാൽ സഹോദരിയുടെ സ്ഥിതി അങ്ങനെയല്ല. തുറസ്സായ സ്ഥലത്ത് കുളിക്കുകയും മറ്റും ചെയ്യുന്നത് സഹോദരിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അമ്മക്കും സഹോദരിക്കും ശുചി മുറി നിർമിച്ചു നൽകുക'-ജയന്ത പറഞ്ഞു.
നമ്മുടെ ഭാരതത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്നത് നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ വിഷമവും ആശ്ചര്യവും തേന്നുന്നുവെന്നായിരുന്നു ബച്ചന്റെ മറുപടി. ജയന്തയുടെ സഹോദരിയും അമ്മയും തുറസ്സായ സ്ഥലത്ത് കുളിക്കേണ്ടിവരുന്നുവെന്ന് പറഞ്ഞത് വളരെ വേദനാജനകമാണെന്ന് പറഞ്ഞ നടൻ, ശൗചാലയം നിർമിക്കാൻ എത്ര രൂപ ചെലവാകുമെന്ന് തിരിക്കി.
നാല്പതിനായിരമോ അമ്പതിനായിരമോ ആകുമെന്നായിരുന്നു ജയന്തന്റെ മറുപടി. 'ജയിച്ചാലും ഇല്ലെങ്കിലും മനസ്സമാധാനത്തോടെ ഇന്ന് ഇവിടെ നിന്ന് പോകാം. നിങ്ങളുടെ വീട്ടിൽ ഒരു ടോയ്‌ലറ്റെങ്കിലും ഞങ്ങൾ ഉറപ്പായും നിര്‍മിക്കുമെന്ന്' അമിതാഭ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.