ഓഫീസ് കെട്ടിടം വാടകക്ക് നൽകി അമിതാഭ് ബച്ചൻ; നടന് കിട്ടുന്നത് കോടികൾ
text_fieldsബോളിവുഡിലെ അതിസമ്പന്നരായ താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. ഏകദേശം 3000 കോടിക്ക് മുകളിലാണ് നടന്റെ ആസ്തി. ഇപ്പോഴിതാ മുംബൈയിലെ ഓഷിവാര മേഖലയിൽ സ്ഥിതി ചെയ്യുന്ന തന്റെ ഓഫീസ് കെട്ടിടം വാടകക്ക് നൽകിയിരിക്കുകയാണ് ബച്ചൻ. വാർണർ മ്യൂസിക് ഇന്ത്യ ലിമിറ്റഡിനാണ് നൽകിയത്. റിപ്പോർട്ട് പ്രകാരം ബച്ചന് 2.7 കോടി രൂപയാണ് പ്രതിവർഷം വാടകയിനത്തിൽ കിട്ടുക.
2024 മുതൽ അഞ്ച് വർഷത്തേക്കാണ് നൽകിയിരിക്കുന്നത്. ഇതിനായി വാർണർ മ്യൂസിക് ഇന്ത്യ കമ്പനി 1.3 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ചിട്ടുണ്ട്. ലോട്ടസ് സിഗ്നേച്ചറിലെ ഈ പ്രോപ്പർട്ടി നാല് യൂണിറ്റുകളിലായി 10,180 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. 2023 ആഗസ്റ്റിലാണ് ബച്ചൻ ഓഫീസ് കെട്ടിടങ്ങൾ 7.18 കോടി രൂപയക്ക് വാങ്ങിയത്.
കഴിഞ്ഞ നവംബറിൽ അമിതാഭ് ബച്ചൻ മുംബൈയിലെ തന്റെ വസതികളിലൊന്നായ പ്രതീക്ഷ മകൾ ശ്വേതക്ക് നൽകിയിരുന്നു. ഈ വീട്ടിലാണ് ബച്ചന്റെ മാതാപിതാക്കൾ താമസിച്ചിരുന്നത്. മുംബൈയിൽ 'ജൽസ,' 'ജനക് എന്നിങ്ങനെ രണ്ട് ബംഗ്ലാവുകൾ കൂടി അമിതാഭിനുണ്ട്. നിലവിൽ ജൽസയിലാണ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേകും മരുമകള്‍ ഐശ്വര്യയും കൊച്ചുമകള്‍ ആരാധ്യയും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.