Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightശസ്​ത്രക്രിയക്ക്​...

ശസ്​ത്രക്രിയക്ക്​ വിധേയനായതായി​ ബച്ചൻ

text_fields
bookmark_border
Amitabh Bachchan
cancel

പട്​ന: ശസ്​ത്രക്രിയക്ക്​ വിധേയനായതായി ബോളിവുഡ്​ താരം അമിതാഭ്​ ബച്ചൻ. പുതിയ ​ബ്ലോഗിലൂടെയാണ്​ ബച്ചൻ ആരോഗ്യവിവരം പങ്കുവെച്ചത്​.

'ആരോഗ്യസ്​ഥിതി... ശസ്​ത്രക്രിയ... ഒന്നും എഴുതാൻ കഴിയില്ല' -ബച്ചൻ ബ്ലോഗിൽ കുറിച്ചു. ആരാധകർ ആരോഗ്യസ്​ഥിതിയെക്കുറിച്ച്​ തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

താരത്തിന്‍റെ ആരോഗ്യം വേഗം മെച്ചപ്പെട​​ട്ടെയെന്ന്​ ആരാധകർ ആശംസിച്ചു. ശനിയാഴ്ച രാത്രിയാണ്​ ബച്ചന്‍റെ ബ്ലോഗ്​ ​പ്രത്യക്ഷപ്പെട്ടത്​. സിനിമ ചിത്രീകരണ തിരക്കിലായിരുന്ന ബച്ചൻ, ശസ്​ത്രക്രിയക്ക്​ വി​േധയനായതിന്‍റെ കാരണം അന്വേഷിച്ചാണ്​ കൂടുതൽ പ്രതികരണവും.

കഴിഞ്ഞ ജൂലൈയിൽ ബച്ചന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ആഗസ്റ്റ്​ ആദ്യം താരത്തിന്‍റെ പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്​തിരുന്നു. 22ദിവസത്തെ ചികിത്സക്ക്​ ശേഷമാണ്​ മുംബൈ നാനാവതി ആശുപത്രി വിട്ടത്​.

രോഗമുക്തിക്ക്​ പിന്നാലെ സിനിമ തിരക്കിലായിരുന്നു താരം. അജയ്​ ദേവ്​ഗണിനൊപ്പമുള്ള ചിത്രത്തിനലാണ്​ ബച്ചൻ ഇപ്പോൾ അഭിനയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanBollywood News
News Summary - Amitabh Bachchan to undergo surgery
Next Story