കൊടും വരൾച്ച പ്രദേശത്ത് അമിതാഭ് എത്തിയപ്പോൾ കനത്ത മഴ പെയ്തു, നദികൾ നിറഞ്ഞു ഒഴുകി, ബച്ചനെ കാണുന്നത് ദൈവത്തെ പോലെ
text_fieldsനടൻ അമിതാഭ് ബച്ചനെ ദൈവത്തെപ്പോലെ കാണുന്ന ഒരു വിഭാഗം ജനങ്ങൾ ഇന്ത്യയിലുണ്ടെന്ന് സംവിധായകൻ അപൂർവ ലിഖിയ. രാജസ്ഥാനിലെ ജയ്സാൽമീറിലെ ആളുകളാണ് ബച്ചനെ ദൈവത്തെപോലെ കാണുന്നതെന്നും ബച്ചൻ നഗരത്തിലെത്തിപ്പോൾ കൊടും വരൾച്ചയിലായിരുന്ന ഗ്രാമത്തിൽ കനത്ത മഴപെയ്തുവെന്നും ഫ്രൈഡേ ടാക്കീസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. ബച്ചൻ ആ പ്രദേശത്ത് കാലുകുത്തിയപ്പോൾ പ്രകൃതിയിൽ വൻ മാറ്റം സംഭവിച്ചെന്നും അപൂർവ ലിഖിയ പറഞ്ഞു.
'മുംബൈ സേ ആയ മേരാ ദോസ്ത് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ജയ്‌സാൽമീറിൽ എത്തയത്. ആ സമയത്ത് അവിടെ വരൾച്ചയായിരുന്നു. അമിതാഭ് ജി ന്യൂ ഇയർ ആഘോഷിക്കാനായ മകൾ ശ്വേതക്കും ഭാര്യ ജയ ബച്ചനും അമർ സങ്ങിനുമൊപ്പം അവിടെ എത്തി. ഒരു മരുഭൂമിയിലായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്.ജയ്‌സാൽമീറിൽ ആരും ഒരേസമയം ഇത്രയധികം ആഡംബര കാറുകൾ കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹം വരുന്നുണ്ടെന്ന് ദൂരെ നിന്ന് തന്നെ മനസിലായി.
ഇതു നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല, ബച്ചനും സംഘവും സെറ്റിനടുത്തെത്തിയപ്പോൾ, ലഗാൻ സിനിമയിൽ കണ്ടതുപോലെ ആകാശത്ത് ഇരുണ്ട മേഘങ്ങൾ രൂപം കൊണ്ടു. അദ്ദേഹം കാറിൽ നിന്നിറങ്ങി അഭിഷേകിനെ കെട്ടിപ്പിടിച്ചു, ആലിപ്പഴം വീഴാൻ തുടങ്ങി.കടുത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന ജയ്‌സാൽമീറിൽ മഴ പെയ്തു. വറ്റി വരണ്ട കിടന്ന അവിടത്തെ നദികൾ നിറഞ്ഞു.വരൾച്ചയിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ജനങ്ങൾക്ക് ആശ്വാസമായിരുന്നു ആ മഴ.അതിനു ശേഷം ബച്ചൻ ഹോട്ടലിലേക്ക് പോയി. അന്ന് അദ്ദേഹത്തെ കാണാനും ദൈവം എന്ന് കരുതികാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനും 40,000-50,000 ആളുകൾ ഹോട്ടലിൽ എത്തി. ഇതൊക്കെ ഞാൻ കണ്ണുകൊണ്ട് കണ്ടതാണ്'- സംവിധായകൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.