'അങ്ങാടി തെരു' താരം സിന്ധു അന്തരിച്ചു
text_fieldsപ്രശസ്ത തമിഴ് നടി സിന്ധു(42) അന്തരിച്ചു. തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം. സ്‌തനാർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. നടൻ കൊട്ടച്ചിയാണ് സിന്ധുവിന്റെ മരണവാർത്ത പുറത്തുവിട്ടത്.
2020 ലാണ് സ്‌തനാർബുദത്തെ കുറിച്ച് സിന്ധു ആരാധകരെ അറിയിച്ചത്. ചികിത്സക്കായി സാമ്പത്തിക സഹായവും അഭ്യർഥിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സിന്ധുവിന്റെ സ്തനങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ അസുഖം ഭേദമായില്ല. ഇതിനിടെ നടിയുടെ ഇടതുകൈയുടെ ചലനവും നഷ്ടപ്പെട്ടു.
ബാലതാരമായിട്ടാണ് സിന്ധു സിനിമയിലെത്തിയത്. 2010ൽ വസന്തബാലൻ സംവിധാനം ചെയ്ത 'അങ്ങാടി തെരു' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. നാടോടികൾ, നാൻ മഹാൻ ആല, തേനവാട്ട്, കറുപ്പുസാമി കുത്തഗൈതരർ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.14-ാം വയസില്‍ വിവാഹിതയായ താരത്തിന്‍റെ വിവാഹ ജീവിതവും പരാജയമായിരുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.