Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anurag Kashyap and Huma Qureshi
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഒരിക്കലും മോശമായി...

ഒരിക്കലും മോശമായി ​െപരുമാറിയിട്ടില്ല; അനുരാഗ്​ കശ്യപിന്​ പിന്തുണയുമായി ഹുമ ഖുറേഷി

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ സംവിധായകനും നിർമാതാവുമായ അനുരാഗ്​ കശ്യപിനെതിരായ നടി പായൽ ഘോഷി​െൻറ ​ൈലംഗികാരോപണത്തിൽ പ്രതികരണവുമായി നടി ഹുമ ഖുറേഷി. അന​ുരാഗ്​ കശ്യപ്​ തന്നോടോ മറ്റുള്ളവരോടൊ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്ന്​ ഹുമ ഖുറേഷി ട്വീറ്റ്​ ചെയ്​തു.

സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്ന വിവാദങ്ങളിലും മാധ്യമ വിചാരണകളിലും താൻ വിശ്വാസിക്കുന്നില്ല. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാൾ ചൂഷണം ചെയ്​തുവെന്ന്​ തോന്നിയാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ്​ വേണ്ടതെന്നും അവർ കുറിച്ചു.

​അനുരാഗ്​ കശ്യപ്​ സംവിധാനം ചെയ്​ത ഹിന്ദി കുറ്റാനേഷ്വണ ചലചിത്രമായ ഗാങ്​സ്​ ഓഫ്​ വസേപൂർ എന്ന ചിത്രത്തിലൂടെയാണ്​ ഹുമ ഖുറേഷിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

'അനുരാഗും ഞാനും അവസാനമായി ഒരുമിച്ച്​ പ്രവർത്തിച്ചത്​ 2012 -13 കാലയളവിലാണ്​. അദ്ദേഹം ഉറ്റസുഹൃത്തും അങ്ങേയറ്റം കഴിവുള്ള സംവിധായകൻ കൂടിയാണ്​. എ​െൻറ വ്യക്തിപരമായ അനുഭവത്തിലും അറിവിലും എന്നോ​ട്ടോ മറ്റുള്ളവരോടോ അദ്ദേഹം മോശമായി ​െപരുമാറിയിട്ടില്ല. ദുരുപയോഗം ചെയ്​തുവെന്ന ആരോപണം ഉയർത്തുന്നവർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണം.


സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്ന വിവാദങ്ങളിലും മാധ്യമ വിചാരണകളിലും താൻ വിശ്വാസിക്കുന്നില്ല. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇതുവരെ താൻ പ്രതികരിച്ചിരുന്നില്ല. ഈ വിവാദത്തിലേക്ക്​ എന്നെ വലിച്ചിഴക്കുന്നതിൽ ദേഷ്യം തോന്നുന്നു. എന്നോടുമാത്രമല്ല, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും തീവ്രപ്രയത്​നത്തിലൂടെയും നേടിയെടുത്തവ തൊഴിലിടങ്ങളിലെ അടിസ്​ഥാനമില്ലാത്ത അനുമാനത്തിലൂടെയും ആരോപണങ്ങളിലൂടെയും ഇല്ലാതാക്കുന്ന എല്ലാ സ്​ത്രീകളോടും ദേഷ്യം തോന്നുന്നു. ദയവായി ഇത്തരത്തിലുള്ള വിവരണങ്ങളിൽനിന്ന്​ വിട്ടുനിൽക്കാം.


സ്​ത്രീകൾക്കും പുരുഷൻമാർക്കും മി ടൂ മൂവ്​മെൻറി​െൻറ വിശുദ്ധത സംരക്ഷിക്കേണ്ട ഉത്തരവാദിത്തമു​ണ്ട്​' -ഹുമ ഖുറേഷി ട്വീറ്റ്​ ചെയ്​തു.

കുറച്ചുദിവസം മുമ്പാണ്​ അനുരാഗിനെതിരായ ആരോപണവുമായി പായൽ ഘോഷ്​ രംഗത്തെത്തിയത്​. അനുരാഗ്​ തന്നെ ക്രൂരമായി ഉപ​ദ്രവിച്ചെന്നും അനുരാഗ്​ എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്തുകൊണ്ടുവരണമെന്നും അഭ്യർഥിച്ചായിരുന്നു പായല​ി​െൻറ ട്വീറ്റ്​. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ തന്നെ സഹായിക്കണമെന്നും അഭ്യർഥിച്ചിരുന്നു. പായലി​േൻറത്​ അടിസ്​ഥാന രഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്​ദനാക്കാനാണ്​ ശ്രമ​െമന്നും അനുരാഗ്​ കശ്യപ്​ ആരോപണത്തിന്​ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anurag kashyapsexual assaultpayal ghoshHuma Qureshi
News Summary - Anurag Kashyap never misbehaved with me Huma Qureshi
Next Story