അഭിനയം ഏറെ ആസ്വദിക്കുന്നു! എന്നാൽ ഇനി കൂടുതൽ സിനിമ ചെയ്യില്ല; അനുഷ്ക ശർമ
text_fields2017 ആണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും വിവാഹിതരാവുന്നത്. ഇവർക്ക് വാമിഖ എന്നൊരു മകളുമുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത അനുഷ്ക ഇതുവരെ സിനിമയിൽ സജീവമായിട്ടില്ല. ഇനി അഭിനയത്തിൽ സജീവമാകില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്ക. എന്നാൽ പൂർണമായും നടി സിനിമ ഉപേക്ഷിച്ചിട്ടില്ല. ഒരു വർഷം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
'എന്റെ മകളുടെ പ്രായം എനിക്ക് അറിയാം. അവൾക്ക് എന്നെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു നല്ല പിതാവാണ്. ഒരു രക്ഷിതാവിന്റെ കടമ അദ്ദേഹം നിർവഹിക്കുന്നുമുണ്ട്. എന്നാൽ ഈ പ്രായത്തിൽ അവൾക്ക് എന്നെ ആവശ്യമുണ്ട്. അത് ഞങ്ങൾ മനസിലാക്കുന്നു-അനുഷ്ക പറഞ്ഞു.
ഞാൻ അഭിനയം ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും മുമ്പത്തെ പോലെ കൂടുതൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയ്യണം. അത് ആസ്വദിച്ച് അഭിനയിക്കണം. വർഷത്തിൽ ഒരു സിനിമ ചെയ്താൽ മതി. കുടുംബത്തിന് കൂടുതൽ പ്രധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്'- താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.