മലയാളം സംസാരിക്കുന്ന ഇംഗ്ലീഷുകാരി!അപർണ മൾബറി സിനിമയിലേക്ക്
text_fieldsമലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയിൽ സജീവമാണ് അപർണ മൾബറി. സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിലൂടെയാണ് അപർണ മലയാളികൾക്കിടയിൽ പ്രശസ്തയായത്.
സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സുള്ള അപർണ സിനിമാപ്രവേശനത്തിന് ഒരുങ്ങുകയാണ്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അപർണയുടെ അരങ്ങേറ്റം. എന്നാൽ സിനിമയുടെ പേരോ മറ്റുവിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഈ ചിത്രത്തിൽ അപർണ ഗാനവും ആലപിക്കുന്നുണ്ട്.
അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പേരും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് നിർമാതാവ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.