Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഞാൻ പറഞ്ഞത് നിങ്ങളില്‍...

ഞാൻ പറഞ്ഞത് നിങ്ങളില്‍ പലരേയും വിഷമിപ്പിച്ചുവെന്നറിഞ്ഞു! പ്രാർഥനയും പിന്തുണയും വേണം - കുറിപ്പുമായി അപ്പാനി ശരത്

text_fields
bookmark_border
Appani Sarath Emotional Note About  Struggles In Covid  period and New Hopes
cancel

കോവിഡ് കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് നടൻ അപ്പാനി ശരത് വെളിപ്പെടുത്തിയിരുന്നു . അന്ന് നടന് പിന്തുണച്ച് ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ ആപത്ത് ഘട്ടത്തിൽ ആശ്വാസവാക്കുകളും പിന്തുണയുമായി തന്നോടൊപ്പം നിന്ന ആരാധകരോട് നന്ദി പറയുകയാണ് താരം. എല്ലാവരുടേയും പ്രാർഥനക്കും പിന്തുണക്കും നന്ദിയുണ്ടെന്നും ഇനിയും ഒപ്പമുണ്ടാകണമെന്നും കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് അപ്പാനി ശരത് കുറിച്ചു.

'ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന ചില ദിവസങ്ങള്‍. ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു.

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു'- അപ്പാനി ശരത് ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieappani sarath
News Summary - Appani Sarath Emotional Note About Struggles In Covid period and New Hopes
Next Story